ഗോവയെ ഗോളില്‍ മുക്കി ജംഷ്ദപൂര്‍

ഗോളടിക്കാരന്‍ കോറോ ഇല്ലാതെയായിരുന്നു ഗോവ ഇറങ്ങിയത്. തുടക്കം മുതല്‍ ഗോളടിച്ചു കൊണ്ട് ജംഷദ്പൂരും തുടങ്ങി. 16ാം മിനുട്ടില്‍ സൂസൈരാജിലൂടെ ജംഷദ്പൂര്‍ മുന്നിലെത്തിയെങ്കിലും 32ാം മിനുട്ടില്‍ മൗര്‍ടാഡ ഫാള്‍ ഗോവയെ ഒപ്പമെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി ജംഷദ്പൂരിന്റെ കൈയിലായിരുന്നു.

ഗോവയെ ഗോളില്‍ മുക്കി ജംഷ്ദപൂര്‍

ജംഷദ്പൂര്‍: ഗോളടി വീരന്‍മാരായ എഫ്.സി ഗോവയുടെ വലയില്‍ നാല് ഗോളുകളടിച്ച് ഹോം മത്സരം ഗംഭീരമാക്കി ജംഷദ്പൂര്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജംഷദ്പൂരിന്റെ വിജയം. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ജംഷദ്പൂര്‍ ഉയര്‍ന്നു. ഗോവയാണ് രണ്ടാം സ്ഥാനത്ത്.

ഗോളടിക്കാരന്‍ കോറോ ഇല്ലാതെയായിരുന്നു ഗോവ ഇറങ്ങിയത്. തുടക്കം മുതല്‍ ഗോളടിച്ചു കൊണ്ട് ജംഷദ്പൂരും തുടങ്ങി. 16ാം മിനുട്ടില്‍ സൂസൈരാജിലൂടെ ജംഷദ്പൂര്‍ മുന്നിലെത്തിയെങ്കിലും 32ാം മിനുട്ടില്‍ മൗര്‍ടാഡ ഫാള്‍ ഗോവയെ ഒപ്പമെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി ജംഷദ്പൂരിന്റെ കൈയിലായിരുന്നു.

50ാം മിനുട്ടില്‍ സുസൈരാജ് തന്നെ ജംഷദ്പൂരിന്റെ രണ്ടാം ഗോളും നേടി. 77ാം മിനുട്ടില്‍ മെമോയിലൂടെ ജംഷദ്പൂര്‍ വീണ്ടും ഗോള്‍ നേടി. 78ാം മിനുട്ടില്‍ സുമിത് പാസിയുടെ ഗോളിലൂടെ ജംഷദ്പൂര്‍ പട്ടിക പൂര്‍ത്തിയാക്കി.

രണ്ട് ഗോള്‍ നേടിയ മൈക്കിള്‍ സൂസൈരാജാണ് മത്സരത്തിലെ താരം. കഴിഞ്ഞ മത്സരത്തിലും സൂസൈരാജ് ഗോള്‍ നേടിയിരുന്നു.

സീസണില്‍ അഞ്ച് കളികള്‍ കളിച്ച ഗോവയുടെ ആദ്യ തോല്‍വിയാണിത്. ആറ് മത്സരങ്ങള്‍ കളിച്ച ജംഷ്ദപൂര്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയിലായി.

Read More >>