​ഐ.എസ്.എൽ: നോർത്ത് ഈസ്റ്റിൽ ബം​ഗളൂരുവിന് കാലിടറി

11ന് ബെംഗളുരുവില്‍ വെച്ചാണ് രണ്ടാംപാദ സെമിഫൈനല്‍. ഒൻപതാം തീയതി നടക്കുന്ന രണ്ടാം സെമിയിൽ മുംബൈ സിറ്റി എഫ്.സി - എഫ്.സി ​ഗോവയെ നേരിടും.

​ഐ.എസ്.എൽ: നോർത്ത് ഈസ്റ്റിൽ ബം​ഗളൂരുവിന് കാലിടറി

ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ആദ്യസെമിയുടെ ആദ്യ പാദത്തിൽ ബം​ഗളൂരു എഫ്.സിക്ക് തോൽവി. ​ഗുവാഹത്തിയിൽ നടന്ന മത്സരത്തില്‌‍ നോർത്ത് ഈസ്റ്റിനോട് 2-1നാണ് ബം​ഗളൂരു പരാജയപ്പെട്ടത്. പിന്നിൽ നിന്ന ബം​ഗളൂരു സമനില പിടിച്ച ശേഷം അവസാന നിമിഷം വന്ന പെനാൽട്ടിയിലാണ് തോൽവി വഴങ്ങിയത്.

ആദ്യ പകുതിയുടെ 20ാം മിനുട്ടില്‍ റെഡീം ത്‌ലാംഗ് നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിക്കുകയും ചെയ്തു. 82ാം മിനുട്ടിൽ സുനിൽ ഛേത്രിയുടെ ​പാസിൽ നിന്നും സിസ്കോയാണ് ബം​ഗളൂരുവിന് സമനില സമ്മാനിച്ചത്. എന്നാൽ അധിക സമയത്ത് ലഭിച്ച പെനാൽട്ടിയിലൂടെ നോർത്ത് ഈസ്റ്റ മത്സരം കൈപ്പിടിയിലാക്കി. മാസ്കിയയെ ഖബ്ര ബോക്സിൽ വീഴ്ത്തിയതിനാണ് നോർത്ത് ഈസ്റ്റിന് അനുകൂലമായി പെനാൽട്ടി വിധിച്ചത്. മാസ്കിയ തന്നെ പെനാൽട്ടി ​ഗോളാക്കി മാറ്റി.

11ന് ബെംഗളുരുവില്‍ വെച്ചാണ് രണ്ടാംപാദ സെമിഫൈനല്‍. ഒൻപതാം തീയതി നടക്കുന്ന രണ്ടാം സെമിയിൽ മുംബൈ സിറ്റി എഫ്.സി - എഫ്.സി ​ഗോവയെ നേരിടും.

Read More >>