സ്പാനിഷ് തന്ത്രങ്ങളുമായി ഡല്‍ഹി ഡൈനാമോസ്

ടീമില്‍ പുതുതായി ഏഴ് വിദേശതാരങ്ങളെയാണ് ഡല്‍ഹി എത്തിച്ചിരിക്കുന്നത്. ഫ്രാന്‍സിക്കോ ഡൊറോന്‍സോറോ, ജിയാനിസുവേര്‍ലോണ്‍,മാര്‍ട്ടിന്‍ ക്രിസ്പി, മാര്‍ക്കോസ് ടെബര്‍, റാനെ മിഹ്ലിക്, അദ്രിയ കാര്‍മോന, കാലുജെറോവിച്ച് എന്നിവരാണ് ടീമിലെ വിദേശ സാന്നിദ്ധ്യം. വിദേശതാരങ്ങളില്‍ സ്പാനിഷ് ലീഗിലെ പ്രമുഖ ക്ലബ്ബുകളില്‍ ബൂട്ടണിഞ്ഞിട്ടുള്ള കളിക്കാരും ഡല്‍ഹിക്കൊപ്പമുണ്ട്.

സ്പാനിഷ് തന്ത്രങ്ങളുമായി ഡല്‍ഹി ഡൈനാമോസ്

ന്യൂഡല്‍ഹി: കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്താണ് ഡല്‍ഹി ഡൈനാമോസ് സീസണില്‍ അവസാനിപ്പിച്ചത്. മിഗേല്‍ ഏഞ്ചല്‍ പോര്‍ചുഗലിനു കീഴിലെ സീസണില്‍ അഞ്ച് വിജയങ്ങള്‍ മാത്രമാണ് ഡല്‍ഹിക്ക് നേടാനായത്. 27 ഗോളുകള്‍ നേടുകയും 37 ഗോളുകള്‍ വഴങ്ങുകയും ചെയ്ത ടീം പുതിയ സീസണിന് വലിയ മാറ്റങ്ങളുമായാണ് എത്തുന്നത്.

മിഗേല്‍ ഏഞ്ചലിന് പകരം സ്പാനിഷ് കോച്ച് ജോസപ് ഗോമ്പുവാണ് ഇത്തവണ ഡല്‍ഹിയുടെ പരിശീലക സ്ഥാനത്ത്. ഏഷ്യയില്‍ പരീശിലകനായി തിളങ്ങിയ ജോസപ് ഓസ്‌ട്രേലിയന്‍ ലീഗിലെ വെസ്‌റ്റേണ്‍ സിഡ്‌നി വണ്ടേസില്‍ നിന്നാണ് ഡല്‍ഹിയിലെത്തുന്നത്. ഹോംകോങ്ക് ലീഹില്‍ കിച്ചി എഫ്.സിയെയും ഓസ്‌ട്രേലിയയിലെ എഫ്.എഫ്.സി കപ്പില്‍ എഡിലൈഡ് യുണൈറ്റഡിനെയും ജോസപ് ചാമ്പ്യന്‍മാരാക്കിയിട്ടുണ്ട്. ബാഴ്‌സാ യൂത്ത് അക്കാദമിയുടെയും ഓസ്‌ട്രേലിയന്‍ അണ്ടര്‍ 23 ടീമിന്റെയും മുന്‍ പരിശീലകനുമായിരുന്നു ഇദ്ദേഹം.

ടീമില്‍ പുതുതായി ഏഴ് വിദേശതാരങ്ങളെയാണ് ഡല്‍ഹി എത്തിച്ചിരിക്കുന്നത്. ഫ്രാന്‍സിക്കോ ഡൊറോന്‍സോറോ, ജിയാനിസുവേര്‍ലോണ്‍,മാര്‍ട്ടിന്‍ ക്രിസ്പി, മാര്‍ക്കോസ് ടെബര്‍, റാനെ മിഹ്ലിക്, അദ്രിയ കാര്‍മോന, കാലുജെറോവിച്ച് എന്നിവരാണ് ടീമിലെ വിദേശ സാന്നിദ്ധ്യം. വിദേശതാരങ്ങളില്‍ സ്പാനിഷ് ലീഗിലെ പ്രമുഖ ക്ലബ്ബുകളില്‍ ബൂട്ടണിഞ്ഞിട്ടുള്ള കളിക്കാരും ഡല്‍ഹിക്കൊപ്പമുണ്ട്. മിഡ്ഫീല്‍ഡര്‍ അഡ്രിയ കര്‍മോണ ബാഴ്സലോണ എ.സി മിലാന്‍, ജിറോണ ടീമുകളില്‍ പന്തു തട്ടിയപ്പോള്‍ റയല്‍ മഡ്രിഡിനു കളിച്ചിട്ടുള്ള മാര്‍ക്കോസ് ടെബാറും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഡിഫന്‍ഡര്‍ മാര്‍ട്ടി ക്രെസ്പി, ഗോളി ഡൊറോന്‍സോറോ എന്നിവരാണ് ടീമിലെ മറ്റു സ്പാനിഷ് സാന്നിദ്ധ്യം.

നാരായണന്‍ ദാസ്, ബ്രികംജിത് സിംഗ്, പ്രദീപ് മോഹന്‍രാജ്, സെം ഹന്‍ഗല്‍, ഡാനിയല്‍ ലാല്‍ഹിംപാലിയ തുടങ്ങിയവരാണ് പുതുതായി ടീമിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

വിദേശ നിരയില്‍ ഇന്ത്യയില്‍ കളിച്ച് പരിചയമുള്ള താരങ്ങളാണ് മദ്ധ്യനിരക്കരായ മാര്‍ക്കോ ടെബറും റെനെ മിഹ്ലിക്കും. 2015ല്‍ ഡെല്‍ഹിയില്‍ കളിച്ച ടെബര്‍ പൂനെയില്‍ നിന്നാണ് ഇത്തവണ ടീമിലെത്തിയത്. കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സി താരമായിരുന്നു മിഹ്ലിക്.

കഴിഞ്ഞ വര്‍ഷം മുന്നേറ്റനിരയില്‍ നിന്നും ഗോളുകളിക്കാന്‍ മുന്നിലുണ്ടായ കാലു ഉച്ചേ ടീം വിട്ടത് പരിഹരിക്കാന്‍ സെര്‍ബിയന്‍ താരം അന്ദ്രിജെ കാലുജെറോവിച്ചാണ് ഉള്ളത്. പ്രീസിസണില്‍ ഹാട്രിക്കടക്കം മികച്ച പ്രകടനമായിരുന്നു താരത്തിന്റെത്. ഇന്ത്യന്‍ താരങ്ങളായ ഡാനിയെല്‍ ലാല്‍ലിപുവിയ, സീമിന്‍മങ് മഞ്ചോഗ് എന്നിവരാണ് മുന്നേറ്റ നിരയിലെ മറ്റു താരങ്ങള്‍.

മദ്ധ്യനിരയാണ് ടീമിന്റെ ശക്തി. മദ്ധനിരയില്‍ വിദേശ താരങ്ങളായ ടെബറും റെനെ മിഹ്ലികുമായിരിക്കും കൂടുതല്‍ ചുമതല. ഇന്ത്യന്‍ താരങ്ങളായ റോമിയോ ഫെര്‍ണാണ്ടസ്, ലാലിന്‍സുവാലെ ചാങ്‌തെ, സെയിം ന്‍െഗല്‍, ബിക്രംജിത് സിംഗ് തുടങ്ങിയവരുമുണ്ട്. അന്ദ്രിയോ കര്‍മോനെ പ്രതിരോധത്തിലും കളിപ്പിക്കാവുന്ന താരമാണ്.

ഇന്ത്യന്‍ താരങ്ങളായ നാരായണ്‍ദാസും പ്രീതംകോട്ടാലിനുമാകും പ്രതിരോധത്തിന്റെ ചുമതല. വിങ്ുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനമാണ് ഡല്‍ഹി പ്രതീക്ഷിക്കുന്നത്. വിദേശ താരങ്ങളായ മാര്‍ടി ക്രിസ്പി, ജിയാനി സുവേര്‍ലോണ്‍ എന്നിവരുമുണ്ട്.

ആല്‍ബിനോ ഗോമസ്, ഫ്രാന്‍സിസ്‌കോ ഡൊറോന്‍സോറോ, റോയ് എന്നിവരാണ് ടീമിലെ ഗോള്‍കീപ്പര്‍മാര്‍.

ഖത്തറിലും ഇന്ത്യയിലുമായി നടന്ന പ്രീസിസണില്‍ ആറ് മത്സരങ്ങളില്‍ നിന്നായി മൂന്ന് വിജയവും ഒരു തോല്‍വിയും ഒരു സമനിലയുമാണ് ടീം നേടിയത്.

Read More >>