ഒടുവില്‍ യെദ്യൂരപ്പ; കോണ്‍ഗ്രസ് നിയമ നടപടിയ്ക്ക്

ബംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ...

ഒടുവില്‍ യെദ്യൂരപ്പ; കോണ്‍ഗ്രസ് നിയമ നടപടിയ്ക്ക്

ബംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പി ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ 10 ദിവസത്തെ സമയം ഗവര്‍ണര്‍ അനുവദിച്ചിട്ടുണ്ട്. മുന്‍ അറ്റോര്‍ണി ജനറലായ മുകുള്‍ റോത്താഗിയുമായി കൂടിയാലോചിച്ച ശേഷമാണ് ഗവര്‍ണര്‍ വാജുഭായ് വാല തീരുമാനമെടുത്തത്. നാളെ രാവിലെ 9.30ന് യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച നടപടിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയും കോണ്‍സ്രും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശമുന്നയിച്ചതോടെയാണ് ഗവര്‍ണര്‍ വാജുഭായ് വാല നിയമോപദേശം തേടിയത്.

കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. കോണ്‍ഗ്രസാണ് സര്‍ക്കാര്‍ രൂപീകരണ ആവശ്യവുമായി ഗവര്‍ണറെ ആദ്യം സമീപിച്ചത്. എന്നാല്‍ ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് ബി എസ് യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടി ഗവര്‍ണറെ കണ്ടത്.

Story by
Read More >>