കണ്ണിലും മൂക്കിലും വായിലും പശയൊഴിച്ച് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

വിദിഷ: ഭര്‍ത്താവ് കണ്ണിലും മൂക്കിലും വായിലും പശയൊഴിച്ച് ഭാര്യയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ രാജ്കോട്ട് കോളനിയിലെ ദുര്‍ഗാ ദേവി(35)യാണ്...

കണ്ണിലും മൂക്കിലും വായിലും പശയൊഴിച്ച് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

വിദിഷ: ഭര്‍ത്താവ് കണ്ണിലും മൂക്കിലും വായിലും പശയൊഴിച്ച് ഭാര്യയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ രാജ്കോട്ട് കോളനിയിലെ ദുര്‍ഗാ ദേവി(35)യാണ് കൊല്ലപ്പെട്ടത്. ദുര്‍ഗാദേവിയുടെ ഭര്‍ത്താവ് ഹല്‍കരീം കുശ്വാഹ വീട്ടിലുണ്ടായിരുന്ന രണ്ട് മക്കളേയും പുറത്തേക്ക് പറഞ്ഞയച്ചശേഷം ബലം പ്രയോഗിച്ച് ദുര്‍ഗദേവിയുടെ കണ്ണിലേക്കും മൂക്കിലേക്കും വായിലേക്കും കടുപ്പമേറിയ പശ ഒഴിക്കുകയായിരുന്നെന്ന് കോട്ടവാലി സബ് ഇന്‍സ്പെക്ടര്‍ ആര്‍.എന്‍ ശര്‍മ്മ പറഞ്ഞു.

മദ്യപിക്കുന്ന ഹല്‍കരീം കുശ്വാഹ സ്ഥിരമായി വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. വൈകുന്നേരം തിരിച്ചെത്തിയ പതിനഞ്ചു വയസുള്ള മകനാണ് ദുര്‍ഗാദേവിയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മക്കള്‍ കുശ്വാഹക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുമ്പും അമ്മയെ കൊലപ്പെടുത്താന്‍ പിതാവ് ശ്രമിച്ചതായി മക്കള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

Story by
Read More >>