ഏത് തെരഞ്ഞടുപ്പിന് മുന്നെയാണ് ബിജെപി രാമക്ഷേത്രം നിർമിക്കുക- ഉദ്ധവ് താക്കറെ

പുണെ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബിജെപിയെ വിമര്‍ശിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. നോട്ട് നിരോധിക്കാനുള്ള തീരുമാനം...

ഏത് തെരഞ്ഞടുപ്പിന് മുന്നെയാണ് ബിജെപി രാമക്ഷേത്രം നിർമിക്കുക- ഉദ്ധവ് താക്കറെ

പുണെ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബിജെപിയെ വിമര്‍ശിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. നോട്ട് നിരോധിക്കാനുള്ള തീരുമാനം അതിവേഗത്തില്‍ നടപ്പിലാക്കാമെങ്കിൽ രാമക്ഷേത്രം നിര്‍മിക്കാനുള്ള തീരുമാനമെടുക്കാന്‍ എന്തുകൊണ്ട് വൈകുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പുണെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്ടെന്നായിരുന്നു നോട്ടു നിരോധിക്കാനുള്ള തീരുമാനം. എന്നാല്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ഇപ്പോഴും ആരംഭിച്ചിട്ടില്ലെന്നും ഏത് തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നാണ് ബിജെപി പറയുന്നതെന്നും അദ്ദേ​ഹം ചോദിച്ചു. ബിജെപിയുടെ മറ്റു നയങ്ങളായ ഏകീകൃത സിവില്‍ കോഡ്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നിവയുടെ അതേ സ്ഥിതിതന്നെയാണ് രാമക്ഷേത്ര നിര്‍മാണത്തിന്റേതെന്നും അദ്ദേഹം പരി​ഹസിച്ചു.

രാമക്ഷേത്ര നിര്‍മാണം എന്ന സുപ്രധാന വിഷയത്തില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ബിജെപിക്ക് ഭൂരിപക്ഷമുള്ളപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാവുന്നതേയുള്ളൂ. എന്തുകൊണ്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Story by
Next Story
Read More >>