പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി തൃണമൂല്‍ 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പിച്ച മുന്നേറ്റം. 1208 പഞ്ചായത്ത് സീറ്റുകളില്‍ ലീഡ്...

പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി തൃണമൂല്‍ 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പിച്ച മുന്നേറ്റം. 1208 പഞ്ചായത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തൃണമൂല്‍ 110 സീറ്റില്‍ വിജയിക്കുകയും ചെയ്തു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കായി സിപിഐഎമ്മും, ബിജെപിയും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.

നാല് സീറ്റില്‍ വിജയിച്ച ബിജെപി 81 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. സിപിഐഎം മൂന്ന് സീറ്റിലാണ് ഇതുവരെയുള്ള വേട്ടെണ്ണലില്‍ വിജയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ നിരവധി സീറ്റുകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


3215 ഗ്രാമപഞ്ചായത്ത് സീറ്റിലേക്കും 330 പഞ്ചായത്ത് സമിതികളിലേക്കും 825 ജില്ലാ പരിഷത്തിലേക്കുമാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ സംസ്ഥാനത്ത് വ്യാപകമായ ആക്രമണം അരങ്ങേറിയതിനെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെണ്ണല്‍.

Story by
Read More >>