അയോദ്ധ്യാ കേസില്‍ അനുകൂല വിധയില്ലെങ്കില്‍ ബലിദാനികളെ സൃഷ്ടിക്കുമെന്ന് ബി.ജെ.പി നേതാവ് വിനയ് കത്യാര്‍

ലഖ്‌നൗ: അയോദ്ധ്യാ കേസില്‍ അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ ആത്മഹത്യാ സ്വാഡുകള്‍ ഉണ്ടാക്കുമെന്ന് മുന്‍ രാജ്യസഭാ എം.പിയും ബി.ജെ.പി നേതാവുമായ വനിയ്...

അയോദ്ധ്യാ കേസില്‍ അനുകൂല വിധയില്ലെങ്കില്‍ ബലിദാനികളെ സൃഷ്ടിക്കുമെന്ന് ബി.ജെ.പി നേതാവ് വിനയ് കത്യാര്‍

ലഖ്‌നൗ: അയോദ്ധ്യാ കേസില്‍ അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ ആത്മഹത്യാ സ്വാഡുകള്‍ ഉണ്ടാക്കുമെന്ന് മുന്‍ രാജ്യസഭാ എം.പിയും ബി.ജെ.പി നേതാവുമായ വനിയ് കത്യാര്‍.രാമക്ഷേത്രം നിര്‍മ്മിക്കാനായില്ലെങ്കില്‍ ബലിദാനികളെ ഉണ്ടാക്കേണ്ടിവരുമെന്നും ഇത് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി വരുന്നതുവരെ ഈ നീക്കം ഉണ്ടാകില്ലെന്നും കത്യാര്‍ പറഞ്ഞു.

കേസില്‍ കക്ഷിയായ ഇക്ബാല്‍ അന്‍സാരിക്ക് വിഷയത്തില്‍ വലിയ ധാരണയില്ലെന്നും കത്യാര്‍ പറഞ്ഞു. ഫൈസാബാദില്‍ നിന്നും മൂന്ന് തവണ ലോകസഭയിലേക്ക് തെരഞ്ഞെടുക്കുപ്പെട്ടുണ്ട് കത്യാര്‍. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയെണമെന്നാവശ്യപ്പെട്ട് പലതവണ വിവാദ പരാമാര്‍ശം നടത്തിയ നേതാവാണ് കത്യാര്‍.

Story by
Read More >>