ബലാത്സംഗ പരാതി പിൻവലിച്ചില്ല; യുവതിക്കുനേരെ പ്രതികളുടെ ആസിഡ് ആക്രമണം

നാല് പ്രതികൾ രണ്ടു ദിവസം മുമ്പ് രാത്രി യുവതിയുടെ വീട്ടിലെത്തി ബലാത്സംഗ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് യുവതി വിസമ്മതിച്ചതോടെ ആസിഡ് ആക്രമണം നടത്തി

ബലാത്സംഗ പരാതി പിൻവലിച്ചില്ല; യുവതിക്കുനേരെ പ്രതികളുടെ ആസിഡ് ആക്രമണം

മുസാഫർപൂർ: ബലാത്സംഗ പരാതി പിൻവലിക്കാൻ വിസമ്മതിച്ച യുവതിക്കുനേരെ പ്രതികളുടെ ആസിഡ് ആക്രമണം. സാരമായി പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉത്തർപ്രദേശിലെ മുസഫർപൂരിലാണ് സംഭവം. നാല് പ്രതികൾ രണ്ടു ദിവസം മുമ്പ് രാത്രി യുവതിയുടെ വീട്ടിലെത്തി ബലാത്സംഗ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് യുവതി വിസമ്മതിച്ചതോടെ ആസിഡ് ആക്രമണം നടത്തി. പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ബലാത്സംഗ പരാതിയുമായി 30കാരി ആദ്യം പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്ന് യുവതി നേരിട്ട് കോടതിയെ സമീപിച്ചു. ഇതോടെയാണ് പരാതി പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതികൾ എത്തിയത്. യുവതിയുടെ പരാതി അന്വേഷിച്ചുവെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്നും അതിനാൽ കേസ് അവസാനിപ്പിച്ചുവെന്നുമാണ് പൊലീസ് പറഞ്ഞ്.

Read More >>