വാജ്‌പേയിയെ എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ്...

വാജ്‌പേയിയെ എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഡോക്റ്ററുടെ നിര്‍ദ്ദേശപ്രകാരം പതിവ് പരിശേധനയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗൂലേരിയ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും വാജ്‌പേയിയുടെ ഓഫീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അസുഖബാധിതനായി ഏറെക്കാലമായി പൊതുയിടങ്ങളില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.ബിജെപിയുടെ ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് വാജ്‌പേയി. ബിജെപിയില്‍ മതേതരത്വ മുഖമുള്ള ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.
വാജ്‌പേയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 2009ലാണ് അദ്ദേഹത്തിന് സ്ട്രാക്ക് വന്നത്. ഇതേതുടര്‍ന്ന് ശരീരം തളര്‍ന്ന അദ്ദേഹത്തിന് സംസാരിക്കാന്‍ പോലും സാധിക്കില്ല. ഇതിനൊപ്പം അദ്ദേഹത്തെ അള്‍ഷിമേഴ്‌സും ഗുരുതരമായി അലട്ടുന്നുണ്ട്.

Story by
Read More >>