യോഗി ആദിത്യനാഥില്‍ നിന്നും അനുഗ്രഹം വാങ്ങി; പോലീസുകാരന്‍ വിവാദത്തില്‍ 

ഗൊരഖ്പൂര്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന പോലീസ് ഓഫീസറുടെ ചിത്രം വിവാദത്തില്‍. പോലീസ് യൂണിഫോമിലാണ് ഇയാള്‍...

യോഗി ആദിത്യനാഥില്‍ നിന്നും അനുഗ്രഹം വാങ്ങി; പോലീസുകാരന്‍ വിവാദത്തില്‍ 

ഗൊരഖ്പൂര്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന പോലീസ് ഓഫീസറുടെ ചിത്രം വിവാദത്തില്‍. പോലീസ് യൂണിഫോമിലാണ് ഇയാള്‍ മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങുന്നത്.

യൂണിഫോമില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ഗോരഖ്പൂര്‍ സിഐ പ്രവീണ്‍ കുമാറാണ് വിവാദത്തില്‍ അകപ്പെട്ടത്. പിന്നീട് ആദിത്യനാഥിന്റെ നെറ്റിയില്‍ തിലകം ചാര്‍ത്തുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ഇയാള്‍ തന്നെയാണ് ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചത്. ഗുരുപൂര്‍ണിമയോടനുബന്ധിച്ച് ക്ഷേത്രത്തിലെ പുരോഹിതന്‍ എന്ന നിലയിലാണ് അനുഗ്രഹം വാങ്ങിയതെന്നാണ് പോലീസുകാരന്റെ വാദം.

Story by
Next Story
Read More >>