കന്നടയോ ഇംഗ്ലീഷോ ഉപയോഗിക്കൂ, ഹിന്ദി മനസിലാവില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ബിജെപി ജനറല്‍ സെക്രട്ടറി പി. മുരളിധര്‍ റാവുവിനോട് കന്നടയിലോ ഇംഗ്ലീഷിലോ ട്വീറ്റ് ചെയ്യാനാവശ്യപെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ....

കന്നടയോ ഇംഗ്ലീഷോ ഉപയോഗിക്കൂ, ഹിന്ദി മനസിലാവില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ബിജെപി ജനറല്‍ സെക്രട്ടറി പി. മുരളിധര്‍ റാവുവിനോട് കന്നടയിലോ ഇംഗ്ലീഷിലോ ട്വീറ്റ് ചെയ്യാനാവശ്യപെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തനിക്ക് ഹിന്ദി മനസിലാവില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനെ പരാമര്‍ശിച്ചുള്ള മുരളിധര്‍ റാവുവിന്റെ ഹിന്ദിയിലുള്ള ട്വീറ്റിന് മറുപടിയായാണ് സിദ്ധരാമയ്യ ഇക്കാര്യം ട്വീറ്റ് ചെയ്യതത്.

''സിദ്ധരാമയ്യജി താങ്കള്‍ക്ക് പേടിയുണ്ടോ? ചാമുണ്ഡേശ്വരി സീറ്റ് ഏറേ ശ്രമിച്ചാണ് തിരഞ്ഞെടുത്തത്. പരാജയപെടുമെന്ന് ഉറപ്പായപ്പോള്‍ താങ്കള്‍ രണ്ടാമതൊരു സ്ഥലം അന്വേഷിക്കുകയാണ്. നിങ്ങളുടെ സംശയം ഞാന്‍ തീര്‍ത്തുതരാം. നിങ്ങളുടെ രണ്ട് സീറ്റില്‍ മാത്രമല്ല കര്‍ണാടകം മുഴുവന്‍ കോണ്‍ഗ്രസ് മുക്തമാകും.'' - റാവു ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

ഇതിനു മറുപടിയായി സര്‍, കന്നടയിലോ ഇംഗ്ലീഷിലോ ട്വീറ്റ് ചെയ്താലും, ഹിന്ദി മനസിലാകില്ലെന്ന് സിദ്ധരാമയ്യ കന്നടയില്‍ ട്വീറ്റ് ചെയ്തു. കന്നഡ ഔദ്യോഗിക ഭാഷയാക്കണമെന്നാവശ്യപ്പെട്ട് സജീവമായി ഇടപെടുന്ന കന്നട കവളു സമിതിയുടെ ആദ്യ പ്രസിഡന്റുകൂടിയാണ് സിദ്ധരാമയ്യ.

ഏപ്രില്‍ 24ന് സിദ്ധരാമയ്യ ഉത്തര കര്‍ണാടകയിലെ ബദാമിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ചാമുണ്ഡേശ്വരിയിലും അദ്ദേഹം പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സിദ്ധരാമയ്യ ഉള്‍പ്പെടുന്ന കുറുബ സമുദായത്തിന്റെ ശക്തി പ്രദേശമാണ് ബദാമി. ഏപ്രില്‍ 15ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടിക പ്രകാരം ഡോ. ദേവരാജ് പാട്ടീലായിരുന്നു ബദാമിയില്‍ മത്സരിക്കേണ്ടിയിരുന്നത്.

Story by
Read More >>