ഉന്നാവ കൂട്ടബലാല്‍സംഗം: ബി.ജെ.പി എം.എല്‍.എ സിബിഐ കസ്റ്റഡിയില്‍

ലഖ്നൗ : പതിനേഴ് വയസുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെ സി.ബി.ഐ...

ഉന്നാവ കൂട്ടബലാല്‍സംഗം: ബി.ജെ.പി എം.എല്‍.എ സിബിഐ കസ്റ്റഡിയില്‍

ലഖ്നൗ : പതിനേഴ് വയസുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. ലഖ്നൗവിലെ ഇന്ദിരാ നഗറിലുള്ള വീട്ടില്‍ നിന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സി.ബി.ഐ സെംഗാറിനെ കസ്റ്റഡിയില്‍ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സെംഗാറിനെ അറസ്റ്റ് ചെയ്യുമെന്ന് സി.ബി.ഐ ഐ.ജി ജി.കെ ഗോസ്വാമി അറിയിച്ചു.

കഴിഞ്ഞ വര്‍ഷമായിരുന്നു പതിനേഴ് വയസുളള കുട്ടിയെ എം.എല്‍.എയും സുഹൃത്തുകളും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയ്ത്. ഒരു വര്‍ഷമായിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി എം.എല്‍.എക്കെതിരെ പരസ്യ പ്രതികരണവുമായി എത്തുകയായിരുന്നു. പരാതിയില്‍ നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ വ്യാഴാഴ്ചയാണ് പൊലീസ് എം.എല്‍.എക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയതത്. ഇതിനു ശേഷമാണ് കേസ് സി.ബി.ഐയ്ക്ക് കൈമാാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചത്. എം.എല്‍.എക്കെതിരെ ഐ.പി.സിയിലെ വിവിധ വകുപ്പുകളും പോക്സോയും ചുമത്തിയിട്ടുണ്ട്.

ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പപ്പുസിംഗ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. പെണ്‍കുട്ടിക്കെതിരായ കേസും പപ്പു സിംഗിനെതിരായ കേസും അന്വേഷിക്കാന്‍ സി.ബി.ഐ മൂന്ന് അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ മാഗി വില്ലേജിലെ അടുത്ത് വീട്ടുകാരാണ് പെണ്‍കുട്ടിയുടെയും എം.എല്‍.എയും. കഴിഞ്ഞ വര്‍ഷം വീട്ടിലെക്ക് കടന്ന് വന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച എം.എല്‍.എ വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷം എം.എല്‍.എയുടെ കൂട്ടാളികള്‍ തട്ടികൊണ്ട് പോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷമാണ് പെണ്‍കുട്ടി വിവരം പുറത്ത് പറയുന്നത്.

Story by
Read More >>