നിശാക്ലബ് ഉദ്ഘാടനം ചെയ്ത ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വിവാദത്തില്‍ 

ലഖ്‌നൗ: നിശാക്ലബ് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ അലിഗഞ്ച് പ്രദേശത്തെ ജീത്ത് പ്ലാസയില്‍ പുതുതായി തുടങ്ങിയ...

നിശാക്ലബ് ഉദ്ഘാടനം ചെയ്ത ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വിവാദത്തില്‍ 

ലഖ്‌നൗ: നിശാക്ലബ് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ അലിഗഞ്ച് പ്രദേശത്തെ ജീത്ത് പ്ലാസയില്‍ പുതുതായി തുടങ്ങിയ ലെറ്റസ് മീറ്റ് നിശാക്ലബ്ബാണ് സാക്ഷി മഹാരാജ് ഉദ്ഘാടനം ചെയ്തത്. ഉന്നാവ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് സാക്ഷി മഹാരാജ്. അവിടത്തെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപിച്ച കേസില്‍ പ്രതിയായ വിവാദത്തിനിടെയാണ് ഞായറാഴ്ച വൈകുന്നേരം നിശാ ക്ലബ് ഉദ്ഘാടനം ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഇതുവരെ സാക്ഷി മഹാരാജ് സന്ദര്‍ശിച്ചിട്ടില്ല.

നിശാക്ലബ് ഉദ്ഘാടനം വിവാദമായതോടെ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് നിശാ ക്ലബ്ബ് ഉദ്ഘാടനത്തിന് കൊണ്ടുവന്നതെന്ന് സാക്ഷി മഹാരാജ് എംപി പ്രതികരിച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ രജ്ജന്‍ സിംഗ് അദ്ദേഹത്തിന്റെ മരുമകന്റെ റെസ്റ്റോറന്റ് ആണെന്നാണ് തന്നോട് പറഞ്ഞതെന്നും ഉദ്ഘാടനത്തിന് ശേഷമാണ് ഇത് നിശാ ക്ലബ്ബാണെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിപ്പിച്ച് നിശാ ക്ലബ്ബ് ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെട്ട പാര്‍ട്ടി അംഗത്തിനെതിരെ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിനെ കുറിച്ചും, ബലാല്‍സംഗ കേസില്‍ പ്രതിയായ ദേരാ സച്ചാ സൗദാ നേതാവിനെ കുറിച്ചുമുളള അഭിപ്രായ പ്രകടനങ്ങള്‍ ഇദ്ദേഹത്തെ നേരത്തെ തന്നെ വിവാദത്തിലെത്തിച്ചിരുന്നു.

Story by
Read More >>