അപകടം വരുത്തുന്ന ആളില്ലാ ലെവല്‍ക്രോസുകള്‍; അന്ത്യം 2020തില്‍ മാത്രം

ഉത്തര്‍പ്രദേശിലെ ആളില്ലാ ലെവല്‍ക്രോസിലുണ്ടായ അപകടത്തില്‍ മരണപ്പെട്ടത് 13 സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. 2020 മാര്‍ച്ച് 31 മുതല്‍ ഇന്ത്യയില്‍ ആളില്ലാ...

അപകടം വരുത്തുന്ന ആളില്ലാ ലെവല്‍ക്രോസുകള്‍; അന്ത്യം 2020തില്‍ മാത്രം

ത്തര്‍പ്രദേശിലെ ആളില്ലാ ലെവല്‍ക്രോസിലുണ്ടായ അപകടത്തില്‍ മരണപ്പെട്ടത് 13 സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. 2020 മാര്‍ച്ച് 31 മുതല്‍ ഇന്ത്യയില്‍ ആളില്ലാ ലെവല്‍ ക്രോസുകള്‍ ഉണ്ടാകില്ലെന്നാണ് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി പറയുന്നത്. അതേസമയം അപകടം ഉണ്ടാവാതിരിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും രണ്ട് വശവും നോക്കി യാത്ര ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

2016-17 ല്‍ 29 മരണങ്ങളാണ് ആളില്ലാ ലെവല്‍ ക്രോസുകളില്‍ ഉണ്ടായിരുന്നത്. 2014-15ല്‍ 50 മുതല്‍ 130 വരെ മരണങ്ങളും തൊട്ടതുത്ത വര്‍ഷം 58 ഉം 2016-17ല്‍ 14 മരണങ്ങളുമാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്രമത്തില്‍ അപകടങ്ങള്‍ കുറഞ്ഞു വരികയാണ് ചെയ്യുന്നത്. 2016 ലെ കണക്ക് പ്രകാരം 9340 ആളില്ലാ ലെവല്‍ ക്രോസുകളാണ് നിലനില്‍ക്കുന്നത്. അപകടം നടന്ന ഉത്തര്‍പ്രദേശാണ് ആളില്ലാ ലെവല്‍ ക്രോസുകളുടെ എണ്ണത്തില്‍ രണ്ടാമത്(1375).

അപകടം നടന്ന ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ ജോലിക്കാരനെ നിയമിക്കാനുള്ള തിരക്കില്ലെന്നാണ് റെയില്‍വെ ചെയര്‍മാന്‍ പറയുന്നത്. റെയില്‍വെ കണക്കു പ്രകാരം ദിവസത്തില്‍ 10 ട്രെയിനുകള്‍ കടന്നു പോകുന്ന പാതയിലൂടെ 200 വാഹനങ്ങളെങ്കിലും കടന്നുണ്ടെങ്കില്‍ മാത്രമെ തിരക്കുള്ള പ്രദേശമായി കണക്കാക്കുന്നുളളൂ.

അപകടം നടന്ന ഖുശിനഗറില്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരമമെന്ന് റെയില്‍വെ ചെയര്‍മാന്‍ പറയുന്നു. അവിടെ നടന്നത് ഒഴിവാക്കാന്‍ സാധിക്കാത്ത അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020ഓടെ ഇന്ത്യയില്‍ ആളില്ലാ ലെവല്‍ക്രോസുകളുണ്ടാവില്ലെന്നാണ് റെയില്‍വെ പറയുന്നത്. ഇവിടങ്ങളില്‍ ആള്‍ക്കാരെ നിയമിക്കാനോ അല്ലാത്ത പക്ഷം അണ്ടര്‍ ബ്രിഡ്ജുകളോ ഓവര്‍ ബ്രിഡ്ജുകളോ സ്ഥാപിക്കുമെന്നാണ് റെയില്‍വെ പറയുന്നത്. ആളില്ലാ ലെവല്‍ക്രോസുകള്‍ക്കിടയില്‍ യാത്രക്കാരെ ബോദ്ധവാന്മാരാക്കാന്‍ ഗെയ്റ്റ് മിത്ര എന്ന പരിപാടിയും റെയില്‍വെ പുറത്തിറക്കിയിട്ടുണ്ട്.

Story by
Read More >>