പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കൂട്ടികള്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് രക്ഷിതാക്കള്‍

ജെയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദലിത്‌ പെണ്‍കുട്ടികളും മുസ്ലിം ആണ്‍കുട്ടിയും മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍. ബര്‍മാര്‍ ജില്ലയിലെ സ്വരൂപ്...

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കൂട്ടികള്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് രക്ഷിതാക്കള്‍

ജെയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദലിത്‌ പെണ്‍കുട്ടികളും മുസ്ലിം ആണ്‍കുട്ടിയും മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍. ബര്‍മാര്‍ ജില്ലയിലെ സ്വരൂപ് കാ താലാ എന്ന ഉള്‍പ്രദേശത്താണ് സംഭവം. ശാന്തി(13), മധു(12), ദേശാല്‍ ഖാന്‍(17) എന്നിവരെ രണ്ടുദിവസം മുമ്പ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരണം കൊലപാതകമാണെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചു. അതേസമയം, ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്.
തന്റെ മകളെയും മരുമകളെയും തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ശാന്തിയുടെ പിതാവ് ബെയിരു മെഗ് വാള്‍ പറഞ്ഞു. പെണ്‍കുട്ടികളോടൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ ദേശാല്‍ ഖാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രാമത്തില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. മുമ്പ് ഗ്രാമത്തിലെ മുസ്ലിം സമുദായക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പറയുന്നു.

എന്നാല്‍ പെണ്‍കുട്ടികളും ദേശാലും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി ദേശാലിന്റെ അച്ഛന്‍ കാസിം ഖാനും ഗ്രാമവാസികളും പറഞ്ഞു. സംഭവസ്ഥലത്ത് നാല് പേരുടെ കാലടയാളങ്ങള്‍ കണ്ടതായും അതിനാല്‍ ദേശാലിന്റെ സുഹൃത്ത് മുഹമ്മദ് ഹസന് സംഭവത്തില്‍ പങ്കുള്ളതായും ഗ്രാമവാസികള്‍ സംശയം പ്രകടിപ്പിച്ചു.

എന്നാല്‍ അന്വേഷണത്തില്‍ മൂന്ന് കാലടയാളങ്ങള്‍ മാത്രമാണ് കണ്ടെത്തിയതെന്നും കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും പോലീസ് പറഞ്ഞു. സി.ആര്‍.പി.സി 174 പ്രകാരം അസാധാരണ മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Story by
Next Story
Read More >>