നക്‌സലൈറ്റ് ആക്രമണം; രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ നക്‌സലൈറ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക്...

നക്‌സലൈറ്റ് ആക്രമണം; രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ നക്‌സലൈറ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് വെടിവെപ്പുണ്ടായത്.

ലോകേന്ദ്ര സിങ്, മുഘ്ദിയാര്‍ സിംഗ് എന്നി ജവാനമാരാണ് കൊല്ലപ്പെട്ടത്. സന്ദീപ് എന്ന കോണ്‍സ്റ്റബിളിന് പരിക്കേറ്റതായും ഡിഐജി(നക്‌സല്‍ വിരുദ്ധ സേന) സുന്ദരാജ് പറഞ്ഞു. പരപ്പപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മഹ്ലയിലെ ബിഎസ്എഫ് 114 ബറ്റാലിയന് നേരെയാണായണ് ആക്രമണമുണ്ടായത്. ആൻറി മാവോയിസ്​റ്റ്​ ഒാപ്പറേഷന്​ ശേഷം ക്യാമ്പിലേക്ക് മടങ്ങുകയായിരുന്ന ജവാന്മാര്‍ക്ക് നേരെ ഒരുകൂട്ടം നക്‌സലൈറ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡിഐജി കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റ ജവാനെ റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജൂലൈയില്‍ 121 ബിഎസ്എഫ് 121 ബെറ്റാലിയനു നേരയുള്ള നക്‌സലൈറ്റ് ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

Story by
Read More >>