മധ്യപ്രദേശില്‍ മിനി ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് 20 മരണം 

ഭോപ്പാല്‍: മധ്യപ്രദേശില്‍ മിനി ട്രക്ക് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞ് 20 മരണം. 30 പേര്‍ക്ക് സാരമായ പരിക്കേറ്റു. ഇന്നലെ രാത്രി 9.30 ഓടെയാണ്...

മധ്യപ്രദേശില്‍ മിനി ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് 20 മരണം 

ഭോപ്പാല്‍: മധ്യപ്രദേശില്‍ മിനി ട്രക്ക് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞ് 20 മരണം. 30 പേര്‍ക്ക് സാരമായ പരിക്കേറ്റു. ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടം. വിവാഹത്തിനായി സിന്ധിയിലേക്ക് പോവുകയായിരുന്ന മിനി ട്രക്കാണ് അപകടത്തില്‍ പെട്ടത്. ട്രംക്കിന്റെ നിയന്ത്രണം നഷ്ടപെട്ടതാണ് അപകടകാരണം.

സിന്ധിയിലെ സണ്‍ നദിക്കു കുറുകെയുള്ള ജോഗധ പാലത്തിന്റെ കൈവരി തകര്‍ത്ത് 100 മീറ്റര്‍ താഴേക്ക് പതിച്ച് ട്രക്കിലെ 15 പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. പുഴയുടെ വരണ്ട ഭാഗത്തേക്കാണ് ട്രക്ക് മറിഞ്ഞത്. പരിക്കു പറ്റിയവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചു


Story by
Read More >>