മിശ്ര വിവാഹിതരെ​ അനുകൂലിച്ച​ സുഷമക്ക്​​ സ്വന്തം പാർട്ടിക്കാരുടെ അധിക്ഷേപം; പിന്തുണയുമായി കോൺ​ഗ്രസ് 

ന്യൂഡൽഹി: മിശ്രവിവാഹിതരായ ദമ്പതികളോട്​ മതം മാറാൻ ആവശ്യപ്പെട്ട പാസ്​പോർട്ട്​ ഒാഫീസർക്കെതിരെ നടപടിയെടുത്ത വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്​ സാമൂഹ്യ...

മിശ്ര വിവാഹിതരെ​ അനുകൂലിച്ച​ സുഷമക്ക്​​ സ്വന്തം പാർട്ടിക്കാരുടെ അധിക്ഷേപം; പിന്തുണയുമായി കോൺ​ഗ്രസ് 

ന്യൂഡൽഹി: മിശ്രവിവാഹിതരായ ദമ്പതികളോട്​ മതം മാറാൻ ആവശ്യപ്പെട്ട പാസ്​പോർട്ട്​ ഒാഫീസർക്കെതിരെ നടപടിയെടുത്ത വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്​ സാമൂഹ്യ മാധ്യമങ്ങളിൽ സംഘപരിവാർ പ്രവർത്തകരുടെ വക അധിക്ഷേപം. തനിക്കെതിരെ വന്ന മോശം പരാമർശങ്ങളടങ്ങിയ ട്വിറ്റർ സന്ദേശങ്ങൾ മന്ത്രി തന്നെയാണ് റിട്വീറ്റ് ചെയ്തത്. ജൂൺ 17 മുതൽ 23 വരെ താൻ നാട്ടിലില്ലായിരുന്നെന്നും രന്റെ അസാന്നിധ്യത്തിൽ ഇവിടെ എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും എന്തായാലും ചില ട്വീറ്റുകളിലൂടെ താൻ ആദരിക്കപ്പെട്ടിരിക്കുന്നെന്നുമുള്ള കമന്റോടെയാണ് സുഷമയുടെ റിട്വീറ്റ്.

I was out of India from 17th to 23rd June 2018. I do not know what happened in my absence. However, I am honoured with some tweets. I am sharing them with you. So I have liked them.

— Sushma Swaraj (@SushmaSwaraj) June 24, 2018

മന്ത്രിയുടെ കിഡ്​നി ഒരിക്കൽ കൂടി തകരാറിലാവാൻ ദൈവത്തോട്​ പ്രാർഥിക്കുമെന്നും ഒരു മുസ്​ലിമിന്റെ കിഡ്​നി ഉപയോഗിക്കുന്നത്​ കൊണ്ടാണ്​ ഇത്തരത്തിൽ തീരുമാനങ്ങൾ എടുക്കുന്നതെന്നും ചിലർ പ്രതികരിച്ചു. പാകിസ്താനികൾക്ക്​ മെഡിക്കൽ വിസ അടിച്ച്​ നൽകുന്ന മന്ത്രിക്കെതിരെ ‘വിസാ മാതാ’ എന്ന ഹാഷ്​ടാഗ്​ കാംപയിനും ട്വിറ്ററിൽ ആരംഭിച്ചു​​. മുസ്​ലിംകളെ പിന്തുണക്കുന്ന മന്ത്രിയെ കാബിനറ്റിൽ നിക്കണമെന്നും ട്രോളൻമാരിൽ നിന്ന്​ ആവശ്യമുയർന്നിട്ടുണ്ട്​.​

ഹിന്ദു വനിതയുടെ മുസ്ലിം ഭര്‍ത്താവിനോട് മതം മാറാതെ പാസ്‌പോര്‍ട്ട് നല്‍കില്ലെന്ന് നിലപാടെടുത്ത ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫിസര്‍ക്കെതിരേ നടപടി സ്വീകരിച്ചതാണ് സുഷമ സ്വരാജിനെതിരേ തിരിയാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. സുഷമ സ്വരാജിനെ സുഷമാ ബീഗം എന്നു വിശേഷിപ്പിച്ചായിരുന്നു സാമൂഹികമാധ്യമങ്ങളിലെ കടന്നാക്രമണം.

‌അധിക്ഷേപം നേരിടുന്ന സുഷമാ സ്വരാജിന്​ പിന്തുണയുമായി കോൺഗ്രസ്​ രംഗത്തുവന്നു. സ്വന്തം പാർട്ടികാരിൽ നിന്നും വരുന്ന വിമർശനങ്ങളെ നേരിടുന്ന മന്ത്രിയെ കോൺഗ്രസ്​ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

‘കാരണമെന്തുമായിക്കൊള്ളട്ടെ ഒരാളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അധിക്ഷേപിക്കാനോ പാടില്ല. സ്വന്തം പാർട്ടിക്കാരിൽ നിന്നും ഇത്രയും ഹീനമായ ട്രോളുകളും വിമർശനങ്ങളും ഉയർന്നിട്ടും അത്​ നേരിട്ട താങ്കളെ അഭിനന്ദിക്കുന്നു. കോൺഗ്രസ്​ അവരുടെ ട്വീറ്റിൽ പറഞ്ഞു.

Story by
Read More >>