മോദിക്ക് ഭീഷണി, സുരക്ഷ വര്‍ദ്ധിപ്പിച്ച് ആഭ്യന്തര മന്ത്രാലയം 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ നിയമ പ്രകാരം ആര്‍ക്കും പ്രധാനമന്ത്രിയുമായി...

മോദിക്ക് ഭീഷണി, സുരക്ഷ വര്‍ദ്ധിപ്പിച്ച് ആഭ്യന്തര മന്ത്രാലയം 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ നിയമ പ്രകാരം ആര്‍ക്കും പ്രധാനമന്ത്രിയുമായി അടുക്കാന്‍ സാധിക്കുകയില്ല, മന്ത്രിമാര്‍ക്കു പോലും പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷ പരിശോധനകള്‍ കടന്നു മാത്രമെ കാണാന്‍ സാധിക്കുകയുള്ളൂ. പ്രധാനമന്ത്രിക്കുള്ള ഭീഷണി എക്കാലതത്തെയും വലിയ തോതിലെത്തിയതിനാലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

സുരക്ഷയുടെ ഭാഗമായി മോദിക്ക് റോഡ് ഷോകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. മോദിക്കുള്ള അജ്ഞാത ഭീഷണി സംബന്ധിച്ച് എല്ലാ സംസ്ഥാന പൊലീസ് മേധാവികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി പ്രധാനമന്ത്രിയുമായി ഇടപെടുന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പ്രത്യേക സുരക്ഷാ സംഘം (എസ്.പി.ജി.) പരിശോധിക്കും. ആവശ്യമെങ്കില്‍ പൊതു ഇടപെടലുകള്‍ അവസാനിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നുണ്ട്.

റോഡ് ഷോകളുടെ സുരക്ഷാ ഭീഷണി സംബന്ധിച്ച് മോദിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അടുത്ത പൊതു തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ പ്രധാന പ്രചാരകന്‍ മോദിയാണ്.

Story by
Read More >>