ഉഗ്ര സ്‌ഫോടന ശേഷിയുള്ള ഗ്രാനേഡുകളുമായി തീവ്രവാദി പിടിയില്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര ദിനത്തില്‍ രാജ്യതലസ്ഥാനത്ത് വന്‍സ്‌ഫോടനം ലക്ഷ്യം വെച്ച് എട്ട് ഗ്രാനേഡുകളുമായെത്തിയ ഭീകരന്‍ പിടിയില്‍. കാശ്മീരിലെ...

ഉഗ്ര സ്‌ഫോടന ശേഷിയുള്ള ഗ്രാനേഡുകളുമായി തീവ്രവാദി പിടിയില്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര ദിനത്തില്‍ രാജ്യതലസ്ഥാനത്ത് വന്‍സ്‌ഫോടനം ലക്ഷ്യം വെച്ച് എട്ട് ഗ്രാനേഡുകളുമായെത്തിയ ഭീകരന്‍ പിടിയില്‍. കാശ്മീരിലെ പുല്‍വാമയില്‍ നിന്നുള്ള ഇര്‍ഫാന്‍ ഹുസൈന്‍ വാനിയെയാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 60000 രൂപയും കണ്ടെടുത്തിട്ടുണ്ട്.

ഇന്റലിജന്‍സ് റിപ്പേര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്. വിവിധ ഇടങ്ങളില്‍ സ്‌ഫോടനം നടത്താനാണ് തീവ്രാദികള്‍ ലക്ഷ്യം വെച്ചിരുന്നതെന്നും ഗ്രാനേഡുകള്‍ വിവിധ ആളുകള്‍ക്ക് കൈമാറ്റം ചെയ്യാനുള്ളതായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

Story by
Read More >>