തേജ് പ്രതാപ്-ഐശ്വര്യ റായ് വിവാഹ പോസ്റ്റര്‍ വിവാദത്തില്‍

പാട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്റെ വിവാഹ പോസ്റ്റര്‍ വിവാദത്തില്‍. ലാലുവിന്റെ മകന്‍ തേജ് പ്രതാപിന്റെയും ഐശ്വര്യാ റായുടേയും...

തേജ് പ്രതാപ്-ഐശ്വര്യ റായ് വിവാഹ പോസ്റ്റര്‍ വിവാദത്തില്‍

പാട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്റെ വിവാഹ പോസ്റ്റര്‍ വിവാദത്തില്‍. ലാലുവിന്റെ മകന്‍ തേജ് പ്രതാപിന്റെയും ഐശ്വര്യാ റായുടേയും വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന പോസ്റ്ററില്‍ തേജ് പ്രതാപിനെ ശിവനായും ഐശ്വര്യ റായിയെ പാര്‍വതിയുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ഇരുവരുടേയും വിവാഹം.


പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പലരും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ഇതാദ്യമായല്ല രാഷ്ട്രീയ നേതാക്കന്മാരെ ദൈവമായി ചിത്രീകരിച്ച പോസ്റ്ററുകള്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററില്‍ അദ്ദേഹത്തെ ശ്രീരാമനായാണ് ഉയര്‍ത്തിക്കാട്ടിയത്. അതുപോലെ യോഗി ആദിത്യനാഥിനെയും ദൈവമായി ചിത്രീകരിച്ചിരുന്നു. എന്നാല്‍ ബീഹാറിലെ ജനങ്ങള്‍ക്ക് ആര്‍.ജെ.ഡിയുടെ ശിവ-പാര്‍വതി പോസ്റ്ററുകളൊടുള്ള സമീപനമാണ് ഏവരും ശ്രദ്ധിക്കുന്നത്. ശക്തമായ രാഷ്ട്രീയ ബന്ധം വച്ചുപുലര്‍ത്തുന്നവരാണ് ബീഹിറിലെ ജനങ്ങള്‍.

Story by
Read More >>