അല്‍വാര്‍ ആള്‍ക്കൂട്ടകൊല: ഇരയെ ആശുപത്രിയിലെത്തിക്കുന്നതില്‍ പൊലീസ് അനാസ്ഥ

വെബ്ഡസ്‌ക്: രാജസ്ഥാനിലെ അലവാറില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്നയാളെ 3 മണിക്കൂറും 45 മിനിറ്റും പൊലീസ് കസ്റ്റഡിയില്‍ വെച്ചതിനു ശേഷമാണ് ആശുപത്രിയില്‍...

അല്‍വാര്‍ ആള്‍ക്കൂട്ടകൊല: ഇരയെ ആശുപത്രിയിലെത്തിക്കുന്നതില്‍ പൊലീസ് അനാസ്ഥ

വെബ്ഡസ്‌ക്: രാജസ്ഥാനിലെ അലവാറില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്നയാളെ 3 മണിക്കൂറും 45 മിനിറ്റും പൊലീസ് കസ്റ്റഡിയില്‍ വെച്ചതിനു ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആദ്യം പശുവിനെ തൊഴുത്തിലെത്തിക്കാന്‍ വാഹനം അന്വേഷിക്കുകയായിരുന്നു പൊലീസ്. വേദനകൊണ്ട് പിടയുന്ന ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ പൊലീസ് ചായ കുടിക്കാന്‍ ഇറങ്ങിയതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ആള്‍ക്കൂട്ട ആക്രമണത്തിന് ശേഷം അയാളെ പൊലീസുകാരും ഇടിച്ചതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 28 കാരനായ അക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടത് ആശുപത്രിയിലേക്കുളള വഴിയില്‍ വെച്ചാണെന്നും പ്രതികളെന്ന് കരുതുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷം ലോക്കല്‍ സ്‌റ്റേഷനില്‍ നിന്നും കേസ് മാറ്റിയതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനിരയായ അക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുമെന്ന് ഉന്നത പൊലീസ് അധികാരിയെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.


Story by
Read More >>