കര്‍ണ്ണാടകയില്‍ 23 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ബം​ഗ​ളൂ​രു: കര്‍ണ്ണാടകയില്‍ എ​ച്ച് ​ഡി കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ്​- ജ​ന​താ​ദ​ൾ സഖ്യമന്ത്രിസഭയിലെ 23 മന്ത്രിമാർ...

കര്‍ണ്ണാടകയില്‍  23 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ബം​ഗ​ളൂ​രു: കര്‍ണ്ണാടകയില്‍ എ​ച്ച് ​ഡി കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ്​- ജ​ന​താ​ദ​ൾ സഖ്യമന്ത്രിസഭയിലെ 23 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. കോ​ൺ​ഗ്ര​സിന്റെ പതിനഞ്ചും ജെ ഡി എ​സി​​​​​​​ന്റെ എട്ടും എംഎ​ൽ​എ​മാ​രാണ് മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തത്. കോൺഗ്രസ് നേതാക്കളായ ഡി ശിവകുമാർ, ആർ വി .ദേശ്പാണ്ടെ , കെ ജി ജോർജ് എന്നിവരും ജെ ഡി എസ് നേതാക്കളായ എച്ച് ഡി രേവണ്ണ, ബന്ദപ്പ കശമ്പൂർ, ജി ടി ദേവഗൗഡ, ഡി സി തമന്ന, എന്നിവരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മു​ഴു​വ​ൻ മ​ന്ത്രി​മാ​രു​ടെ​യും സത്യപ്രതിജ്ഞക്കു ​ശേ​ഷ​മാണ് വ​കു​പ്പു​ക​ൾ തീ​രു​മാ​നിക്കുക.

മേ​യ്​ 23ന്​ ​മു​ഖ്യ​മ​ന്ത്രി എ​ച്ച് ​ഡി കു​മാ​ര​സ്വാ​മി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ജി ​പ​ര​മേ​ശ്വ​ര​യും സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തി​രു​ന്നു. സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടും ​എെ​ക്യ​മി​ല്ലാ​യ്​​മ കാ​ര​ണം മ​ന്ത്രി​സ​ഭാ വി​ക​സ​നം വൈ​കു​ന്നു​വെ​ന്ന ബി ജെ ​പി​യു​ടെ വി​മ​ർ​ശ​ന​ത്തെ മ​റി​ക​ട​ക്കാ​നാ​ണ്​ മ​ന്ത്രി​മാ​രു​ടെ ലി​സ്​​റ്റ്​ പൂ​ർ​ത്തി​യാ​വും മു​മ്പേ ആ​ദ്യ​ഘ​ട്ട സത്യപ്രതിജ്ഞ നടത്തിയത് . ​ധാ​ര​ണ പ്ര​കാ​രം, മുപ്പത്തിനാലു അം​ഗ മ​ന്ത്രി​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന്​ ഇരുപത്തി രണ്ടും ​ജെ ഡി എ​സി​ന്​ മു​ഖ്യ​മ​ന്ത്രി​പ​ദ​മ​ട​ക്കം പന്ത്രണ്ടും ​സ്​​ഥാ​ന​ങ്ങ​ളുമാണു​ള്ള​ത്.

ദൃഷ്ടിദോഷം
18 July 2019 4:45 AM GMT
Read More >>