ഞങ്ങളുടെ സുരക്ഷാ സേനയ്ക്ക് നേരെ അക്രമം നടക്കുമ്പോള്‍ എങ്ങനെയാണ് പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുക, നിലപാട് വ്യക്തമാക്കി സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ചര്‍ച്ച...

ഞങ്ങളുടെ സുരക്ഷാ സേനയ്ക്ക് നേരെ അക്രമം നടക്കുമ്പോള്‍ എങ്ങനെയാണ് പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുക, നിലപാട് വ്യക്തമാക്കി സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ചര്‍ച്ച നടക്കണമെങ്കില്‍ പാക്കിസ്ഥാന്‍ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും സുഷമ പറഞ്ഞു. വിദേശകാര്യ വകുപ്പിന്റെ വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഷ.

'' ചര്‍ച്ചയക്ക് ഞങ്ങള്‍ തയ്യാറാണ്, തയ്യാറല്ലെന്ന് ഞങ്ങളൊരിക്കലും പറഞ്ഞിട്ടുമില്ല. പക്ഷേ ഭീകരതയും ചര്‍ച്ചയും ഒന്നിച്ച് നടക്കില്ല, ഞങ്ങളുടെ സുരക്ഷാ സേനയ്ക്ക് നേരെ അക്രമം നടക്കുമ്പോള്‍ ചര്‍ച്ച നടത്തുക എന്നത് നല്ലകാര്യമല്ല'' സുഷമ പറഞ്ഞു.

പാക്കിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പിനു മുന്നേയോ ശേഷമോ ചര്‍ച്ച നടത്തുന്നതിന് പ്രശ്‌നമില്ലെന്നും തെരഞ്ഞെടുപ്പിന് ചര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

നാലു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളിലായി കുടുങ്ങിപ്പോയ 90,000 ഇന്ത്യക്കാരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ രക്ഷിക്കാനായെന്നും മന്ത്രി പറഞ്ഞു. ഡോക് ലാം വിഷയവും എച്ച് നാല്, എച്ച് വണ്‍ വിസയുമായി ബന്ധപ്പെട്ട വിഷയങ്ങളും നാലു വര്‍ഷത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളായി വിലയിരുത്തി.

Story by
Read More >>