മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവിന് അര്‍ഹരല്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സ്ഥിരതാമസം നല്‍കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നിയമം സുപ്രീംകോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രിമാര്‍...

മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവിന് അര്‍ഹരല്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സ്ഥിരതാമസം നല്‍കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നിയമം സുപ്രീംകോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ക്ക് അര്‍ഹരല്ലെന്ന് കോടതി വ്യക്തമാക്കി.

അധികാരത്തിലില്ലാത്ത ഒരാള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. യുപി സര്‍ക്കാറിന്റെ നിയമവുമായി ബന്ധപെട്ടാണ് വിധിയെങ്കിലും മുന്‍ രാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി, മറ്റു സംസ്ഥാനങ്ങളിലെ മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് താമസസൗകര്യങ്ങളും മറ്റും നല്‍കുന്നതിനെ ബാധിക്കും.

2016ല്‍ എന്‍ജിഒ ലോക് പ്രഹരി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ജസ്റ്റിസുമാരായ അനില്‍ ആര്‍ ദേവ്, എന്‍.വി രാമണ, ആര്‍.ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് 2016 ആഗസ്റ്റില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിനുശേഷം യുപി സര്‍ക്കാര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസമാക്കമെന്ന നിയമം കൊണ്ടുവരുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിങ്, സാമജ്വാദി പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവ്, ബിഎസ്പി നേതാവ് മായവതി, കേണ്‍ഗ്രസ്സ നേതാക്കളായ എന്‍ ഡി തീവാരി, റാം നരേഷ് യാദവ് എന്നിവര്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയേണ്ടി വരും.

Story by
Read More >>