സമൂഹ മാദ്ധ്യമങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കം; കേന്ദ്രത്തിന് സുപ്രീംകോടതി വിമര്‍ശനം

ന്യൂഡല്‍ഹി: സമൂഹ്യ മാദ്ധ്യമങ്ങള്‍ നിരീക്ഷക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഇത്തരത്തിലുള്ള നീക്കം...

സമൂഹ മാദ്ധ്യമങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കം; കേന്ദ്രത്തിന് സുപ്രീംകോടതി വിമര്‍ശനം

ന്യൂഡല്‍ഹി: സമൂഹ്യ മാദ്ധ്യമങ്ങള്‍ നിരീക്ഷക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഇത്തരത്തിലുള്ള നീക്കം രാജ്യത്തെ ഭരണകൂട നീരീക്ഷണമുള്ള രാജ്യമായി മാറ്റുമെന്ന് സുപ്രീംകോടിതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖാന്‍വാള്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചിന്റതാണ് വിമര്‍ശനം.

സമൂഹിക മാദ്ധ്യമങ്ങളെ നിരീക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ ഹബ്ബുകള്‍ സ്ഥാപിക്കാനുള്ള വാര്‍ത്താ വിക്ഷേപണ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയിത്ര നല്‍കി ഹര്‍ജി പരിഗണിച്ചാണ് കോടതി പരാമര്‍ശം. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് കോടതി നോട്ടീസയച്ചിട്ടുണ്ട്. കേസ് ആഗസ്ത് മൂന്നിന് വീണ്ടും പരിഗണിക്കും.

Story by
Read More >>