കര്‍ണാടക വിദ്യാഭ്യാസമന്ത്രി 8ാംക്ലാസുകാരന്‍; അതിനെന്തെന്ന് കുമാരസ്വാമി

വെബ്ഡസ്‌ക്: ഉന്നത വിദ്യാഭ്യാസ വകുപ്പ് വെറും എട്ടാം ക്ലാസുകാരന് നല്‍കിയതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തളളി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി....

കര്‍ണാടക വിദ്യാഭ്യാസമന്ത്രി 8ാംക്ലാസുകാരന്‍; അതിനെന്തെന്ന് കുമാരസ്വാമി

വെബ്ഡസ്‌ക്: ഉന്നത വിദ്യാഭ്യാസ വകുപ്പ് വെറും എട്ടാം ക്ലാസുകാരന് നല്‍കിയതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തളളി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. എട്ടുവരെ മാത്രം പഠിച്ചയാള്‍ക്ക് ഉന്നത വിദ്യാഭ്യാസവകുപ്പ് നല്‍കിയത് ശരിയാണോയെന്ന ചോദ്യത്തിന് കുമാരസ്വാമി മറുചോദ്യം ഇതായിരുന്നു.

''അതിനെന്താ, എന്റെ വിദ്യാഭ്യാസം എന്താണ്? ഞാന്‍ മുഖ്യമന്ത്രിയായില്ലേ?'' ജനതാദള്‍ സെക്യുലര്‍ നേതാവ് ജി.ടി ദേവഗൗഡയാണ് കര്‍ണാടക ഉന്നതവിദ്യാഭ്യാസമന്ത്രി. വകുപ്പുകള്‍ നല്‍കിയതില്‍ ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടയിലാണ്, ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ജി.ടി ദേവഗൗഡയുടെ വിദ്യാഭ്യാസ യോഗ്യത വിവാദമായത്. ഇദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ട് ബി.എസ്.സി ബിരുദ്ധധാരി കുമാരസ്വാമിയുടെ മറുചോദ്യം കൗതുകമുണര്‍ത്തി.

മെയ് 12 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ മൈസുരിലെ ചാമുണ്ടേശ്വരി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയ നേതാവാണ് ജി.ടി ദേവഗൗഡ. കോണ്‍ഗ്രസിന്റെ കാരുണ്യം കൊണ്ടാണ് താന്‍ മുഖ്യമന്ത്രിയായതെന്ന് കുമാരസ്വാമിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

Story by
Read More >>