വിദേശ വനിതയെ പീഡിപ്പിച്ചു: ആറുപേര്‍ അറസ്റ്റില്‍

തിരുവണ്ണാമല: വിനോദസഞ്ചാരത്തിനെത്തിയ 21 വയസുള്ള റഷ്യന്‍ യുവതിയെ പീഡിപ്പിച്ചതിന് ആറുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ ചോദ്യം...

വിദേശ വനിതയെ പീഡിപ്പിച്ചു: ആറുപേര്‍ അറസ്റ്റില്‍

തിരുവണ്ണാമല: വിനോദസഞ്ചാരത്തിനെത്തിയ 21 വയസുള്ള റഷ്യന്‍ യുവതിയെ പീഡിപ്പിച്ചതിന് ആറുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

ബോധരഹിതയായ യുവതിയെ ആറുപേരില്‍ ഒരാളാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ ഡോക്ടറാണ് പൊലിസിനെ വിവരമറിയിച്ചത്. മയക്കുമരുന്ന് നല്‍കിയാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് അനുമാനം. ഒരാഴ്ചയായി യുവതി പ്രദേശത്ത് താമസിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Story by
Read More >>