ബി.ജെ.പിക്ക് സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനുമായി, വിജയിക്കാനുള്ള കാരണം വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടെന്ന് ശിവസേന

മുംബൈ: പാല്‍ഘര്‍ ലോകസഭാ സീറ്റില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ബി.ജെ.പിയുടെ സഖ്യം തെരഞ്ഞെടുപ്പ്...

ബി.ജെ.പിക്ക് സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനുമായി, വിജയിക്കാനുള്ള കാരണം വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടെന്ന് ശിവസേന

മുംബൈ: പാല്‍ഘര്‍ ലോകസഭാ സീറ്റില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ബി.ജെ.പിയുടെ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനുമായാണെന്നും വോട്ടിംഗ് മെഷിനില്‍ ക്രമക്കേട് നടത്തിയും പൊലീസിനെ ഉപയോഗിച്ചുമാണ് പാല്‍ഘാറില്‍ വിജയിച്ചതെന്നും ശിവസേന ആരോപിച്ചു. പാര്‍ട്ടി മുഖപത്രമായ സാംനയിലെ മുഖപ്രംസഗത്തിലാണ് ശിവസേനയുടെ വിമര്‍ശനം.

'' രാജ്യത്ത് നടന്ന ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തോറ്റു. പാല്‍ഘാറിലെ വിജയം തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള സഖ്യത്തിന്റെ ഭാഗമായാണ്. ഒന്‍പത് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ എട്ടിലും ബി.ജെ.പി തോറ്റു'', മുഖപ്രംസഗത്തില്‍ പറയുന്നു.

വോട്ടെടുപ്പിന്റെ ആദ്യ നാലു മണിക്കൂറുകളില്‍ നൂറ് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ തകരാറിലായി, ഇതിനെ തുടര്‍ന്ന് 50000 മുതല്‍ 60000 വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനായില്ല. ഇത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായുള്ള തന്ത്രമാണെന്നും ശിവസേന കുറ്റപ്പെടുത്തി. വോട്ടെടുപ്പ് കഴിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പ് പ്രകാരം വോട്ടിംഗ് 45 ശതമാനം ആയിരുന്നു. എന്നാല്‍ 12 മണിക്കൂറിന് ശേഷം ഇത് 53 ആയി. ഒരുരാത്രി കൊണ്ട് എന്ത് മാജിക്കാണ് നടന്നതെന്നും മുഖപ്രസംഗം ചോദിക്കുന്നു.

മണ്ഡലത്തില്‍ ഹിന്ദുത്വ ആശയമുള്ള ബി.ജെ.പിക്ക് സ്ഥാനര്‍ത്ഥിയെ കണ്ടെത്താനായില്ലെന്നും കോണ്‍ഗ്രസില്‍ നിന്നും രാജേന്ദ്ര ഗാവിത്തിനെ പാര്‍ട്ടിയിലെത്തിച്ചാണ് മത്സരിപ്പിച്ചതെന്നും സേന ആരോപിച്ചു.

Story by
Read More >>