തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി വിരുദ്ധസഖ്യം സാദ്ധ്യമല്ലെന്ന് സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി വിരുദ്ധകക്ഷികളുടെ സഖ്യം സാദ്ധ്യമാകില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി വിരുദ്ധസഖ്യം സാദ്ധ്യമല്ലെന്ന് സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി വിരുദ്ധകക്ഷികളുടെ സഖ്യം സാദ്ധ്യമാകില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 1996-ലെതിനും 2004- ലേതിനും സമാനമായ സ്ഥിതിയാണ് 2019-ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വൈവിദ്ധ്യങ്ങള്‍ക്കിടയില്‍ നിന്ന് മഹാസഖ്യത്തിന് സാദ്ധ്യതയില്ല. ജനവിരുദ്ധസര്‍ക്കാറിനെ രാജ്യത്തിന്റെ ഭരണത്തില്‍ നിന്നും ജനങ്ങള്‍ക്ക് പുറത്തിറക്കണം. എന്നാല്‍ ഇതിനു പകരമായ മതേതര ജനാധിപത്യസര്‍ക്കാര്‍ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ സാദ്ധ്യമാകുകയുള്ളൂ. ബി.ജെ.പി വിരുദ്ധസഖ്യമെന്നത് പ്രതിപക്ഷ നേതാക്കളുടെ ആവശ്യമല്ല, ജനവിരുദ്ധ സര്‍ക്കാറിനെ താഴെയിറക്കുക എന്നത് പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണ ജനങ്ങളുടെയും ആവശ്യമാണ്, അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിനെ ആരും വിശ്വസിക്കില്ലെന്നും ബംഗാളില്‍ ജനാധിപത്യത്തെ കൊല്ലുന്ന പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നതെന്നും യെച്ചുരി അഭിപ്രായപ്പെട്ടു.

Story by
Read More >>