യശ്വന്ത് സിന്‍ഹ പുറത്തേക്കോ?, ആ വലിയ വാര്‍ത്ത ശനിയാഴ്ച അറിയാം

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ ബിജെപിയില്‍ നിന്ന് രാജിവെച്ചെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ...

യശ്വന്ത് സിന്‍ഹ പുറത്തേക്കോ?, ആ വലിയ വാര്‍ത്ത ശനിയാഴ്ച അറിയാം

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ ബിജെപിയില്‍ നിന്ന് രാജിവെച്ചെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ കക്ഷി നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് സിന്‍ഹ ഏപ്രില്‍ 21ന് യോഗം വിളിച്ചതിനെ ബന്ധപ്പെടുത്തിയാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 21ന് തന്നെ കുറിച്ചുള്ള ആ വലിയ പ്രഖ്യാപനം താന്‍ നടത്തുമെന്നും ഇപ്പോള്‍ അതിനെ കുറിച്ച് മറ്റൊന്നും പറയാന്‍ ആവില്ലെന്ന് യശ്വന്ത് സിന്‍ഹ ദ പ്രിന്റിനോട് പ്രതികരിച്ചു. ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കുന്നതില്‍ യശ്വന്ത് സിന്‍ഹ മുഖ്യ പങ്ക് വഹിക്കുമെന്നാണ് കരുതപ്പെടുന്നത്.

മറ്റൊരു ബിജെപി വിമര്‍ശകനായ ശത്രുഘ്‌നന്‍ സിന്‍ഹയുമായി ചേര്‍ന്ന് യശ്വന്ത് സിന്‍ഹ ജനുവരിയില്‍ രൂപീകരിച്ച രാഷ്ട്രമഞ്ചിന്റെ പേരിലാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ നിരയിലെ പ്രധാന പാര്‍ട്ടികളുടെയെല്ലാം പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ഗുലാം നബി ആസാദ്, രേണുക ചൗധരി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് സഞ്ജയ് സിംഗ്, അശുതോഷ്, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ദിനേഷ് ത്രിവേദി, ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് പവന്‍ വര്‍മ്മ, കെ.സി സിംഗ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Story by
Read More >>