സിദ്ധരാമയ്യക്ക് തോല്‍വി;യെദ്യൂരപ്പക്ക് വിജയം

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി കാറ്റ് വീശിയപ്പോള്‍ രണ്ടിടത്ത് മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോല്‍വി. ജെഡിഎസിന്റെ...

സിദ്ധരാമയ്യക്ക് തോല്‍വി;യെദ്യൂരപ്പക്ക് വിജയം

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി കാറ്റ് വീശിയപ്പോള്‍ രണ്ടിടത്ത് മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോല്‍വി. ജെഡിഎസിന്റെ ജി ഡി ദേവഗൗഡയോടാണ് സിദ്ധരാമയ്യ പരാജയപ്പെട്ടത്.

അതേസമയം, ശിക്കാരിപുരയില്‍ മത്സരിച്ച ബിജെപിയുടെ ബി എസ് യെദ്യൂരപ്പക്ക് വിജയം. കോണ്‍ഗ്രസിന്റെ ജി ബി മാലതേഷിനെയാണ് യെദ്യൂരപ്പ പരാജയപ്പെടുത്തിയത്. പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് യെദ്യൂരപ്പയുടെ വിജയം.

വോട്ടെടുപ്പിന് മുമ്പ് തന്നെ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച യെദ്യൂരപ്പ 17 ന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 2008ല്‍ ദക്ഷിണേന്ത്യയില്‍ ബിജെപി കന്നി വിജയം നേടിയപ്പോള്‍ യെദ്യൂരപ്പയായിരുന്നു കര്‍ണാടകയില്‍ മുഖ്യമന്ത്രി.

Story by
Read More >>