കോൺ​ഗ്രസ് സർക്കാർ തങ്ങളുടെ ഫോൺ ചോർത്തിയെന്ന് ബിജെപി നേതാവ്

ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിനെതിരേ ആരോപണവുമായി ബിജെപി നേതാവ്....

കോൺ​ഗ്രസ് സർക്കാർ തങ്ങളുടെ ഫോൺ ചോർത്തിയെന്ന് ബിജെപി നേതാവ്

ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിനെതിരേ ആരോപണവുമായി ബിജെപി നേതാവ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ബി.ജെ.പി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുകയാണെന്ന് ബി.ജെ.പി നേതാവ് ശോഭ കരന്തലജെ ആരോപിച്ചു.

ഇതുസംബന്ധിച്ച് ബിജെപി എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നല്‍കി. ശോഭ കരന്തലജെ, ജി.എം സിദ്ധേശ്വേര, പി.സി മോഹന്‍ എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്.

കര്‍ണാടക സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ചോര്‍ത്തുകയാണെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. മൗലികാവകാശങ്ങളുടെയും സ്വകാര്യതയുടെയും ലംഘനമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

Story by
Read More >>