ബിജെപിയുടെ നിര്‍ദേശം അംഗീകരിച്ചിരുന്നെങ്കില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായേനെ: ഫഡ്‌നാവിസ് 

മുംബൈ: 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ശിവസേനയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മതേതര...

ബിജെപിയുടെ നിര്‍ദേശം അംഗീകരിച്ചിരുന്നെങ്കില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായേനെ: ഫഡ്‌നാവിസ് 

മുംബൈ: 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ശിവസേനയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മതേതര ശക്തികള്‍ക്കെതിരെ ബിജെപിയും ശിവസേനയും ഒന്നിച്ചു നില്‍ക്കണമെന്നും ഹിന്ദുത്വത്തെ തകര്‍ക്കാനുള്ള നീക്കം തടയണമെന്നും ലോക്മത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഫഡ്നാവിസ് ശിവസേനയുടെ സജ്ഞയ് റൂത്തിനോട് ആവശ്യപ്പെട്ടു.

ശിവസേന ബാല്‍ താക്കറയുടെ ആദര്‍ശം പിന്തുടരുന്ന പാര്‍ട്ടിയാണ്, അതുകൊണ്ട് തന്നെ ഏത് മതേതരശക്തികള്‍ വന്നാലും താക്കറയുടെ തത്വങ്ങളില്‍ നിന്നും ശിവസേന പിന്നോട്ടു പോകില്ലെന്നാണ് വിശ്വാസമെന്നും ഫഡ്നാവിസ് പറഞ്ഞു. ഏതു മതേതര ശക്തി വന്നാലും അതിനെതിരേ പോരാടാന്‍ ഹിന്ദുത്വ ശക്തികള്‍ ഒന്നിക്കേണ്ടതുണ്ടെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബാല്‍ താക്കറെയുടെ ശിവസേനയുമായുള്ള സഖ്യം 2014 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പേ ബിജെപി അവസാനിപ്പിച്ചത് എന്തുകൊണ്ടാണെന്ന് സജ്ഞയ് റൂത്ത് ഫഡ്നാവിസിനോട് ചോദിച്ചു. 147 സീറ്റുകള്‍ ബിജെപി ശിവസേനയ്ക്ക് വാഗ്ദാനം ചെയ്തപ്പോള്‍ നിങ്ങള്‍ 151 സീറ്റുകള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് സഖ്യത്തില്‍ നിന്നും പിന്മാറിയതെന്ന് ഫഡ്നാവിസ് മറുപടി പറഞ്ഞു. ഞങ്ങളുടെ നിര്‍ദേശം നിങ്ങള്‍ അംഗീകരിച്ചില്ല, നിങ്ങള്‍ക്ക് ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ വേണമായിരുന്നു. ബിജെപിയുടെ നിര്‍ദേശം അംഗീകരിച്ചിരുന്നെങ്കില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമായിരുന്നെന്നും ഫഡ്നാവിസ് പറഞ്ഞു.


Story by
Next Story
Read More >>