പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന; പോസ്റ്റര്‍ ബോയിയുടെ ആവശ്യമില്ലെന്നും ശിവസേന മുഖപത്രം

മുംബൈ: 2019- ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കില്ലെന്ന് ശിവസേന. പാല്‍ഘറില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ്...

പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന; പോസ്റ്റര്‍ ബോയിയുടെ ആവശ്യമില്ലെന്നും ശിവസേന മുഖപത്രം

മുംബൈ: 2019- ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കില്ലെന്ന് ശിവസേന. പാല്‍ഘറില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ് ഉയര്‍ത്തിക്കാട്ടിയാണ് വരുന്ന പൊതുതെരഞ്ഞെടുപ്പിലും സഖ്യം വേണ്ടെന്ന് തീരുമാനിച്ചതെന്ന് ശിവസേന മുഖപത്രം സാമ്‌നയുടെ മുഖപ്രസംഗം പറയുന്നു.

വോട്ടെടുപ്പില്‍ വിജയിക്കാന്‍ തങ്ങള്‍ക്ക് ഏതെങ്കിലുമൊരു പോസ്റ്റര്‍ ബോയിയുടെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിക്കുന്നു സാമ്‌നയുടെ മുഖപ്രസംഗം. അതോടൊപ്പം അമീത് ഷായുടെ 'സമ്പര്‍ക്ക് ഫോര്‍ സമര്‍ത്തന്‍' എന്ന ക്യാപെയ്‌നെയും സാമ്‌ന അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടശേഷം എന്തിനാണ് ബിജെപി 'സമ്പര്‍ക്ക് ഫോര്‍ സമര്‍ത്തന്‍' എന്ന ക്യാപെയ്ന്‍ നടത്തുന്നതെന്നും സാമ്‌നയുടെ മുഖപ്രസംഗം ചോദിക്കുന്നു.

2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ ശിവസേന സ്വന്തംനിലയ്ക്ക് മത്സരിക്കും. പാല്‍ഘര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ശക്തിതെളിയിക്കാനായി. അധികാരത്തിലെത്തിയ ബിജെപി ജനങ്ങളില്‍ നിന്നകന്നെന്നും സാമ്‌ന കുറ്റപ്പെടുത്തി. ശിവസേന എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണ്, ജനങ്ങളുടെ ഏത് ആവശ്യത്തിനും പാര്‍ട്ടിയുടെ പിന്തുണയുണ്ടാകും. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഒരു പോസ്റ്റര്‍ ബോയിയുടെ ആവശ്യവും ശിവസേനക്ക് വേണ്ടെന്നും സാമ്‌നയുടെ മുഖപ്രസംഗം പറയുന്നു.

'ബിജെപിയുമായി സഖ്യമുണ്ടാക്കുക എന്നാല്‍ സ്വന്തം സ്വാതന്ത്ര്യത്തെ(ജനാധിപത്യത്തെ) കൊല്ലുകയെന്നതാണ്'-ശിവസേന വ്യക്തമാക്കി. അടുത്തിടെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി ബിജെപിയുമായുള്ള സഖ്യം വിച്ഛേദിച്ചിരുന്നു.

Story by
Read More >>