മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം; അന്തരിച്ച ബി ജെ പി എംപിയുടെ മകന്‍ ശിവസേന സ്ഥാനാര്‍ത്ഥി 

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കും. അന്തരിച്ച ബി ജെ പി എം പി ചിന്താമന്‍ വന്‍ഗയുടെ മകന്‍...

മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം; അന്തരിച്ച ബി ജെ പി എംപിയുടെ മകന്‍ ശിവസേന സ്ഥാനാര്‍ത്ഥി 

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കും. അന്തരിച്ച ബി ജെ പി എം പി ചിന്താമന്‍ വന്‍ഗയുടെ മകന്‍ ശ്രീനിവാസ വന്‍ഗയെ ശിവസേന സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ശ്രീനിവാസ വന്‍ഗ ഉടന്‍ നാമനവിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും ശിവസേന അറിയിച്ചു.

ചിന്താമന്‍ വന്‍ഗയുടെ നിര്യാണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് വന്‍ഗെ കുടുംബം ബി ജെ പി വിട്ട് ശിവസേനയില്‍ അംഗ്വത്തം എടുത്തത്.

ചിന്താമന്‍ വന്‍ഗെയുടെ ഭാര്യ ജയശ്രീ, മക്കളായ ശ്രീനിവാസ്, പ്രഫുല്ല എന്നിവര്‍ ഉദ്ധവ് താക്കറയുടെ സാന്നിധ്യത്തിലാണ് ശിവസേനയില്‍ ചേര്‍ന്നത്. ഉപതെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് ശിവസേനയുടെ അപ്രതീക്ഷിത നീക്കം.

Story by
Read More >>