മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: ശിവസേന സഖ്യം ഉപേക്ഷിക്കാൻ അമിത് ഷായുടെ നി‍ർദേശം

ന്യൂഡൽഹി: 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര‍യിൽ ശിവസേന സഖ്യം ഉപേക്ഷിക്കാൻ പാർട്ടി നേതാക്കൾക്ക് ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായുടെ നിർദേശം....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: ശിവസേന സഖ്യം ഉപേക്ഷിക്കാൻ അമിത് ഷായുടെ നി‍ർദേശം

ന്യൂഡൽഹി: 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര‍യിൽ ശിവസേന സഖ്യം ഉപേക്ഷിക്കാൻ പാർട്ടി നേതാക്കൾക്ക് ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായുടെ നിർദേശം. വെള്ളിയാഴ്ച നടന്ന അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ശിവസേന നടപടിയാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. മഹാരാഷ്ട്രയിൽ തനിച്ച് മത്സരിക്കുന്നതിന് നടപ്പാക്കേണ്ട 23 ഇന നിർദേശങ്ങളും അമിത് ഷാ പാർട്ടി പ്രവർത്തകർക്ക് കൈമാറിയിട്ടുണ്ട്.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന പദ്ധതികളെപ്പറ്റി വ്യാപക പ്രചാരണം നടത്താന്‍ അമിത് ഷാ മഹാരാഷ്ട്രയിലെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ ബൂത്തിലും മോട്ടോര്‍ സൈക്കിളുകളുമായി അഞ്ച് പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവണമെന്നാണ് നിര്‍ദ്ദേശം. സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ സജീവമാക്കാനും ഓരോ മണ്ഡലങ്ങളിലെയും വിശദമായ വിവരങ്ങള്‍ ശേഖരിക്കാനും അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

നിലവിൽ എൻ.ഡി.എയുടെ സഖ്യ കക്ഷിയാണ് ശിവസേന. അവിശ്വാസ പ്രമേയ ചർച്ചക്ക് ശേഷം രാഹുലിനെ പ്രശംസിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. അവിശ്വാസപ്രമേയത്തിലെ യഥാർഥ വിജയി രാഹുലാണെന്ന് പാർട്ടി പത്രമായ സാമ്നയിലൂടെ ശിവസേന വ്യക്തമാക്കിയിരുന്നു. ലോക്സഭയിലെ പ്രസംഗത്തിലൂടെയും പ്രകടനത്തിലൂടെയും പ്രതിപക്ഷത്തിൻറെ ശബ്ദമാകാൻ രാഹുലിന് സാധിച്ചുവെന്നും സാമ്നയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന വിട്ടുനിന്നിരുന്നു. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന മോദി സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ കടുത്ത വിമര്‍ശമാണ് അടുത്തിടെയായി ഉന്നയിക്കുന്നത്.

Story by
Read More >>