സല്‍മാന്‍ഖാന് വിദേശ യാത്രക്ക് കോടതി അനുമതി

ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജാമ്യം ലഭിച്ച നടന്‍ സല്‍മാന്‍ഖാന് വിദേശ യാത്രയക്ക് അനുമതി. മെയ് 25 മുതല്‍ ജൂലൈ 25വരെയുള്ള കാലയളവില്‍...

സല്‍മാന്‍ഖാന് വിദേശ യാത്രക്ക് കോടതി അനുമതി

ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജാമ്യം ലഭിച്ച നടന്‍ സല്‍മാന്‍ഖാന് വിദേശ യാത്രയക്ക് അനുമതി. മെയ് 25 മുതല്‍ ജൂലൈ 25വരെയുള്ള കാലയളവില്‍ അമേരിക്ക, കാനഡ, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് യാത്ര പോകാനാണ് ജോധ്പുര്‍ ജില്ലാകോടതി അനുമതി നല്‍കിയത്. സിനിമ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് വിദേശ യാത്ര.

.1998ല്‍ രാജസ്ഥാനിലെ ജോധ്പുരിനടുത്തുള്ള കന്‍കനി ഗ്രാമത്തില്‍ സാത്ത് സാത്ത് ഹെയ്ന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടി എന്നതാണ് കേസ്.52 കാരനായ സല്‍മാന്‍ഖാന് കേസില്‍ കോടതി അഞ്ചുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു രാത്രി കഴിഞ്ഞ അദ്ദേഹം ഏപ്രില്‍ ഏഴിന് ജാമ്യം നേടി. രാജ്യം വിട്ടു പോകരുതെന്ന നിബന്ധനയിലായിരുന്നു ജാമ്യം. തുടര്‍ന്ന് സിനിമ ഷൂട്ടിങ്ങിനായി രാജ്യം വിട്ടുപോകാന്‍ അനുമതിക്കായി കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ മെയ് 12 ന് കോടതി വീണ്ടും വാദം കേള്‍ക്കും.

Story by
Next Story
Read More >>