സച്ചിന്‍റെ സുരക്ഷ കുറച്ചു; ആദിത്യ താക്കറയുടേത് ഉയര്‍ത്തി

ശിവസേന നേതാവ് ആദിത്യ താക്കറയുടെ സുരക്ഷ വൈ പ്ലസ് ആക്കി ഉയർത്തി.

സച്ചിന്‍റെ സുരക്ഷ കുറച്ചു; ആദിത്യ താക്കറയുടേത് ഉയര്‍ത്തി

ന്യൂഡൽഹി: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറിന്റെ എക്‌സ് കാറ്റഗറി സുരക്ഷ പിൻവലിച്ചു. ഇതോടെ അദ്ദേഹത്തിന് കൂടെ 24 മണിക്കൂറും ഉണ്ടായിരുന്ന പോലീസുകാരന്റെ സേവനം ഇനിയുണ്ടാകില്ല. അതേ സമയം സച്ചിന്‍ പുറത്ത് പോകുമ്പോഴും മറ്റും പോലീസ് അകമ്പടിയുണ്ടാകും. മുന്‍ രാജ്യസഭാ അംഗമെന്ന നിലയിലാണ് സച്ചിന് പോലീസ് അകമ്പടി പോകുക.

ശിവസേന നേതാവും മഹാരാഷ്ട്ര എംഎല്‍എയുമായ ആദിത്യ താക്കറയുടെ സുരക്ഷ വൈ പ്ലസ് ആക്കി ഉയർത്തി. പ്രമുഖ വ്യക്തികളുടെ സുരക്ഷ വിലയിരുത്തുന്ന പ്രത്യേക സംഘത്തിന്റെ യോഗത്തിനു ശേഷമാണ് മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം.

ബിജെപി നേതാവ് എകാനന്ദ് ഖാഡ്‌സെയുടെ വൈ കാറ്റഗറി സുരക്ഷയിൽ നിന്നും പൊലീസ് എസ്‌കോർട്ട് ഒവിവാക്കി. മുൻ ഉത്തർപ്രദേശ് ഗവർണർ രാം നായികിന്റെ സുരക്ഷ സെഡ് പ്ലസിൽ നിന്നും എക്‌സായി കുറച്ചു. അഭിഭാഷകൻ ഉജ്വൽ നികമിന്റെ സുരക്ഷ സെഡ് പ്ലസിൽ നിന്നും വൈ ആക്കി താഴ്ത്തി.

Next Story
Read More >>