ശബരിമല സ്ത്രീപ്രവേശനം: സുപ്രീംകോടതിയില്‍ ഇന്ന് വാദം തുടരും

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന കേസില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ ഇന്നും തുടരും. കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാനാണ് ദേവസ്വം...

ശബരിമല സ്ത്രീപ്രവേശനം: സുപ്രീംകോടതിയില്‍ ഇന്ന് വാദം തുടരും

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന കേസില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ ഇന്നും തുടരും. കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം.

ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന തീരുമാനം വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് സ്ത്രീകളോടുള്ള വിവേചനമല്ലെന്നുമാണ് സിപിഎം നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡ് കഴിഞ്ഞ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്.

ഇത് വിവാദമായതോടെ ആ നിലപാട് തിരുത്തി എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെടാന്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തത്വത്തില്‍ തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാന്‍ സത്യവാംങ്മൂലം തയ്യാറാക്കുന്നതടക്കം ഒരു നടപടിയും ഇതുവരെ ആയിട്ടില്ല.

പുതിയ നിലപാട് അറിയിക്കാന്‍ കേസ് മാറ്റിവെക്കണം എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. അതിന് സാധിക്കില്ല എന്ന് ബോര്‍ഡിന്റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.

Story by
Read More >>