റോഹിന്‍ഗ്യന്‍ വിഷയം; സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...

റോഹിന്‍ഗ്യന്‍  വിഷയം; സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ചാണ് വാദം കേള്‍ക്കുക. റോഹിന്‍ഗ്യകളെ നാടുകടത്തരുതെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവരുടെ യോഗ്യത സംബന്ധിച്ച് കേന്ദ്രം സംശയം ഉന്നയിച്ചിട്ടുണ്ട്.

അഭയാര്‍ഥികളുടെ ഉല്‍പ്പത്തി രാജ്യത്തിന്റെ ജനസംഖ്യയെ അസ്ഥിരമാക്കുമെന്നും കേന്ദ്രം പറയുന്നു. ഹരിയാന, ജമ്മു-കശ്മീര്‍, രാജസ്ഥാന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളുടെ അവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി മാര്‍ച്ചില്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അഭയാര്‍ഥി ക്യാമ്പുകള്‍ വൃത്തിഹീനമാണെന്നും അതുമൂലം അസുഖങ്ങള്‍ ബാധിച്ച് നിരവധി അഭയാര്‍ഥികള്‍ മരിക്കുന്നുവെന്നും ഹര്‍ജിക്കാരനായ സഫറുള്ളയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സലേവ്‌സ് അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോളിന്‍സ് ആവശ്യപ്പെട്ടിരുന്നു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തുരത്തുന്നതിന് അതിര്‍ത്തികളില്‍ ബി.എസ്.എഫ് ജവാന്മാര്‍ മുളകുപൊടിയും ഗ്രനേഡുകളും ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് അഭയാര്‍ഥികള്‍ ഈ വര്‍ഷമാദ്യം ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തെളിവുകളില്ലെന്നും കാണിച്ച് ആഭ്യന്തരമന്ത്രാലയം റിപോര്‍ട്ട് നല്‍കുകയും തുടര്‍ന്ന് കേസ് തള്ളിപ്പോവുകയും ചെയ്തു. റോഹിന്‍ഗ്യന്‍ വിഷയത്തിന്റെ വ്യാപ്തി ഭീകരമാണെന്നും വിവാദങ്ങള്‍ നിറഞ്ഞ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും ഒക്ടോബറില്‍ സുപ്രീകോടതി നിരീക്ഷിച്ചിരുന്നു.

Story by
Read More >>