വിവരാവകാശ നിയമത്തില്‍ ഭേദഗതിക്ക് കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വിവരാവകാശനിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. വിവാരാവകാശ നിയമത്തില്‍...

വിവരാവകാശ നിയമത്തില്‍ ഭേദഗതിക്ക് കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വിവരാവകാശനിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. വിവാരാവകാശ നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നും വിവരാവകാശകമ്മീഷന്റെ ശമ്പള സ്‌കൈലില്‍ മാറ്റവരുത്താനാണ് ഈ ഭേതഗതിയെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷവും വിവരാവകാശ പ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്.

നിലവില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും വിവരാവകാശകമ്മീഷനും ഒരേ ശമ്പളമാണ് നല്‍കി വരുന്നത്. സംസ്ഥാനങ്ങളിലും ഇത് തുടരുകയാണ്. ഭരണാഘടനാ സ്ഥാപനമായ തെരഞ്ഞടുപ്പ് കമ്മീഷനും വിവരാവകാശ നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവരാവകാശ കമ്മീഷനും ഒരേ ശമ്പളം തുടരുന്നത് ഉചിതമല്ലെന്നാണ് കേന്ദ്ര പേഴ്സണല്‍ ആന്റ് ട്രെയിനിംങ് മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ മോദി സര്‍ക്കാര്‍ ഈ ഭേദഗതിയില്‍ വെള്ളം ചേര്‍ക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും വിവരാവകാശപ്രവര്‍ത്തകരും പറയുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേരിട്ടുള്ള ശമ്പളത്തിന് കീഴിലാകുന്നതോടെ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാക്കുമെന്നും കമ്മീഷന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഈ ഭേദഗതി ബില്ലിന്റെ വിവരങ്ങള്‍ ആരാഞ്ഞ് വിവരാവകാശ പ്രവര്‍ത്തകയായ അഞ്ജലി ഭരദ്വാജ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രാലയം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇപ്പോള്‍ ബില്ലിന്റെ പണി നടക്കുകയാണെന്നും വെളിപ്പെടുത്താനാവില്ലെന്നാണ് മന്ത്രാലയം മറുപടി നല്‍കിയത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിഷേധം തുടങ്ങാനാണ് വിവരാവകാശ പ്രവര്‍ത്തകരുടെ തീരുമാനം.

Story by
Read More >>