സ്വവര്‍ഗരതി: 377-ാം വകുപ്പ് പുനഃപരിശോധന,സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജികളില്‍ ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ദീപക്...

സ്വവര്‍ഗരതി: 377-ാം വകുപ്പ് പുനഃപരിശോധന,സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജികളില്‍ ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇത് സംബന്ധിച്ച് വാദം കേള്‍ക്കുന്നത്.

2009-ലെ ഡല്‍ഹി ഹൈക്കോടതി വിധിയാണ് ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കുക. 377ാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു വിധി. കൂടാതെ കോടതിയുടെ മുന്‍കാല വിധികളും പുനഃപരിശോധിക്കുന്നുണ്ട്.

കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെക്കാനുള്ള കേന്ദ്രത്തിന്റെ അപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കേസ് കൈമാറുന്നത്.

Story by
Read More >>