അംബരീഷിന്റെ പിന്മാറ്റം രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍; രമ്യ മത്സരിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍

നോമിനേഷന്‍ സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം നില്‍ക്കവേ അംബരീഷ് തീരുമാനം പ്രഖ്യാപിക്കാത്തിനെ തുടര്‍ന്ന് മുന്‍ എംപിയും ഐടി സെല്‍ നേതാവുമായ രമ്യയെ...

അംബരീഷിന്റെ പിന്മാറ്റം രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍; രമ്യ മത്സരിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍

നോമിനേഷന്‍ സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം നില്‍ക്കവേ അംബരീഷ് തീരുമാനം പ്രഖ്യാപിക്കാത്തിനെ തുടര്‍ന്ന് മുന്‍ എംപിയും ഐടി സെല്‍ നേതാവുമായ രമ്യയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി എംഎല്‍എയായ അംബരീഷിനെ തന്നെയാണ് മാണ്ഡ്യയില്‍ നിന്ന് മത്സരിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. എന്നാല്‍ അംബരീഷ് ഇത് വരെ ബി ഫോം പാര്‍ട്ടിയില്‍ നിന്ന് കൈപ്പറ്റിയിട്ടില്ല. പിണങ്ങി നില്‍ക്കുന്ന അംബരീഷിനെ ബന്ധപ്പെടാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

മാണ്ഡ്യ മണ്ഡലത്തിന് വേണ്ടതെല്ലാം നല്‍കി. എന്നാല്‍ തന്നെ കോണ്‍ഗ്രസ് വേണ്ട വിധം പരിഗണിക്കുന്നില്ല. മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കിയത് കരുണാരഹിതമായിട്ടാണ്. പാര്‍ട്ടി നേതാക്കള്‍ തന്നെ വേണ്ട വിധം പരിഗണിക്കുന്നില്ലെന്നും അംബരീഷ് പ്രതികരിച്ചിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് ഇത്തവണ മത്സരിക്കുന്നില്ലെന്നും അംബരീഷ് പ്രതികരിച്ചിരുന്നു.

അവസാന ദിവസവും പത്രിക സമര്‍പ്പിക്കുവാന്‍ അംബരീഷ് തയ്യാറായിട്ടില്ലെങ്കില്‍ മുന്‍ എംപിയും ഐടി സെല്‍ നേതാവായ രമ്യയെ കൊണ്ട് പത്രിക സമര്‍പ്പിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. രമ്യയെ മത്സരിപ്പിക്കണമെന്ന് പ്രാദേശിക നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. രമ്യയുടേയും മുതിര്‍ന്ന നേതാവ് എംഎസ് ആത്മാനന്ദ എന്നിവരുടെ പേരാണ് ഇപ്പോള്‍ പട്ടികയിലുള്ളത്.


Story by
Read More >>