ആര്‍.ബി.ഐക്ക് ജാഗ്രതയില്ല; ബാങ്കിങ് മേഖല വന്‍ പ്രതിസന്ധിയിലേക്ക്- മുന്നറിയിപ്പുമായി അഭിജിത് ബാനര്‍ജി

കിട്ടാകടങ്ങൾ കുമിഞ്ഞു കൂടുകയും കടങ്ങൾ എഴുതി തള്ളുകയും ചെയ്യുന്നതിനെ നിയന്ത്രിക്കാനോ ബാങ്കുകൾക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകാനോ റിസർവ് ബാങ്കിനു കഴിഞ്ഞില്ല.ഇത്തരം കാര്യങ്ങളിൽ ബാങ്കുകൾക്ക് മുന്നറിയിപ്പു നൽകുന്നതിൽ റിസർവ് ബാങ്ക് ജാഗ്രത പുലർത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍.ബി.ഐക്ക് ജാഗ്രതയില്ല; ബാങ്കിങ് മേഖല വന്‍ പ്രതിസന്ധിയിലേക്ക്- മുന്നറിയിപ്പുമായി അഭിജിത് ബാനര്‍ജി

കൊൽക്കത്ത: ഇന്ത്യൻ സാമ്പത്തിക രംഗത്ത് പ്രതിസന്ധിയോ പ്രശ്‌നങ്ങളോ ഇല്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു പറയുമ്പോൾ, നിലിവിൽ ഇന്ത്യൻ ബാങ്കിങ് മേഖല നേരിടുന്നത് ഏറ്റവും വലിയതും ആഴത്തിലുമുള്ള സാമ്പത്തിക പ്രശ്‌നമെന്ന് മുന്നറിയിപ്പു നൽകുകയാണ് നൊബേൽ ജേതാവ് അഭിജിത് ബാനർജി. ബാങ്കുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ റിസർവ് ബാങ്കിന് വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു. കിട്ടാകടങ്ങൾ കുമിഞ്ഞു കൂടുകയും കടങ്ങൾ എഴുതി തള്ളുകയും ചെയ്യുന്നതിനെ നിയന്ത്രിക്കാനോ ബാങ്കുകൾക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകാനോ റിസർവ് ബാങ്കിനു കഴിഞ്ഞില്ല.ഇത്തരം കാര്യങ്ങളിൽ ബാങ്കുകൾക്ക് മുന്നറിയിപ്പു നൽകുന്നതിൽ റിസർവ് ബാങ്ക് ജാഗ്രത പുലർത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തെ പ്രശ്നബാധിത ബാങ്കുകളെ വിൽക്കാനുള്ള അവസരമായി കാണാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്ത് 1.76 ലക്ഷം കോടിയുടെ നഷ്ടമാണ് ബാങ്കിങ് രംഗത്തുണ്ടായത്. വൻ തുക എഴുതിതള്ളുന്നത് ബാങ്കിങ് രംഗത്തെക്കുറിച്ചുള്ള ആളുകളുടെ വിശ്വാസ്യതയെ തകർക്കും.

പ്രശ്‌ന ബാധിത ബാങ്കുകളെ സ്വകാര്യ വല്കരിക്കാനുള്ള അവസരം സർക്കാർ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി.എം.സി ബാങ്കിലെയും ബാങ്കിങ് രംഗത്തെ അഴിമതിയേയും കുറിച്ച് സംസാരിക്കവേയായിരുന്നു അഭിജിത്തിന്‍റെ പ്രതികരണം. നിലവിൽ ബാങ്കിങ് രംഗം വലിയ പ്രശ്‌നമാണ് നേരിടുന്നത്. വർഷങ്ങളായി തുടരുന്ന പ്രശ്‌നത്തിന്റെ ഫലമാണിത്. ഇപ്പോഴത് ഏറ്റവും ആഴത്തിൽ ബാധിച്ചിരിക്കയാണ്. ഇതിനായി വൻ തുക ചെലവഴിക്കേണ്ടിവരും. ബാങ്കുകൾ ശരിയാക്കാൻ സർക്കാരിന് അത്രയും പണമുണ്ടാവില്ല.പ്രശ്‌നങ്ങളുള്ള ബാങ്കുകളെ വിൽക്കാനുള്ള അവസരമാണിതെന്ന് കരുതുന്നു- അഭിജിത് പറഞ്ഞു. മിക്ക ബാങ്കുകളും പ്രതിസന്ധിയിലാണ്. കുറച്ചുകൂടി സൂക്ഷ്മമായി നിരീക്ഷിച്ചാൽ കൂടുതൽ പ്രശ്‌നങ്ങൾ പുറത്തുവരും. ഈ അവസരത്തിൽ ബാങ്കുകൾ വിൽക്കുക എന്നതാണ് ഏറ്റവും മികച്ച തീരുമാനം. അതിലൂടെ പണം സ്വരൂപിക്കുകയും ബാങ്കുകളുടെ പ്രവർത്തനത്തിനായി ഉപയോഗിക്കാമെന്നും സാമ്പത്തിക നെബേല്‍ ജേതാവായ അഭിജിത് പറഞ്ഞു.

Read More >>