പീഡനകേസില്‍ മൊഴിമാറ്റാന്‍ വീട്ടുകാരുടെ പ്രേരണ ; പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി 

ന്യൂഡല്‍ഹി: ദില്ലിയിലെ അമന്‍ വിഹാറില്‍ പതിനാറുകാരി ബലാത്സംഗത്തിനിരയായ കേസില്‍ മൊഴിമാറ്റി പറയാന്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ പ്രരിപ്പിക്കുന്നതായി...

പീഡനകേസില്‍ മൊഴിമാറ്റാന്‍ വീട്ടുകാരുടെ പ്രേരണ ; പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി 

ന്യൂഡല്‍ഹി: ദില്ലിയിലെ അമന്‍ വിഹാറില്‍ പതിനാറുകാരി ബലാത്സംഗത്തിനിരയായ കേസില്‍ മൊഴിമാറ്റി പറയാന്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ പ്രരിപ്പിക്കുന്നതായി പരാതി.

പ്രതികളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പ്രതിഫലമായി മാതാപിതാക്കള്‍ കൈപ്പറ്റിയെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മൊഴിമാറ്റി പറയാന്‍ 20 ലക്ഷമാണ് വാഗദാനം ചെയ്തത്്. ഇതില്‍ മുന്‍കൂറായി നല്‍കിയ അഞ്ച് ലക്ഷവുമായാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനായുള്ള തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. മൊഴിമാറ്റി പറയാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പരാതിയെ തുടര്‍ന്ന് അറസ്റ്റു ചെയ്ത രണ്ടു പ്രതികള്‍ ജ്യാമത്തിലിറങ്ങിയ ശേഷം പണം നല്‍കി മൊഴിമാറ്റാന്‍ ശ്രമിക്കുകയായിരുന്നു.

ഡല്‍ഹി പൊലീസിന്റെ കണക്കുകള്‍ പ്രകാരം ദേശീയ തലത്തില്‍ പ്രതിദിനം ശരാശരി അഞ്ചു ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെടന്നുണ്ട്. 96.63 ശതമാനം ബലാത്സംഗക്കേസുകളില്‍ പ്രതികളും ഇരയും അടുത്ത ബന്ധമുള്ളവരായിരിക്കും. 38.99 ശതമാനം കേസുകളില്‍ സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്നവരാണ് പ്രതികളാകുന്നത്. 14.20 ശതമാനം കേസുകളില്‍ ഇരയുടെ അടുത്ത ബന്ധുക്കളും, 19.08 ശതമാനം കേസുകളില്‍ അയല്‍വക്കകാരുമാണ് പ്രതികള്‍. തൊഴിലിടങ്ങളിലും മറ്റുമായി നടന്ന 3.86 ശതമാനം പീഡന കേസുകളിലും തൊഴിലുടമകളോ സഹപ്രവര്‍ത്തകരോ ആണ് പ്രതികള്‍ അത് കൊണ്ട് തന്നെ അത്തരം കേസുകളും പിന്നീട് സൗമ്യമായി പരിഹരിക്കപ്പെടുന്നതായും പോലീസ് പറഞ്ഞു.

Story by
Read More >>