രാമായണ വഴികളിലൂടെ യാത്രയൊരുക്കി ശ്രീ രാമായണ എക്‌സ്പ്രസ്

ന്യൂഡല്‍ഹി:അയോദ്ധ്യയില്‍ നിന്ന് രാമേശ്വരം വഴി കൊളംബോയിലേക്ക് ടൂറിസ്റ്റ് ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വെ. രാമായണ കഥകളിലെ വഴികളിലൂടെ സഞ്ചരിക്കുന്ന...

രാമായണ വഴികളിലൂടെ യാത്രയൊരുക്കി ശ്രീ രാമായണ എക്‌സ്പ്രസ്

ന്യൂഡല്‍ഹി:അയോദ്ധ്യയില്‍ നിന്ന് രാമേശ്വരം വഴി കൊളംബോയിലേക്ക് ടൂറിസ്റ്റ് ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വെ. രാമായണ കഥകളിലെ വഴികളിലൂടെ സഞ്ചരിക്കുന്ന വണ്ടി ഹിന്ദു ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കാണാന്‍ അവസരം ഒരുക്കും. ഡല്‍ഹിയില്‍ നിന്നാരംഭിക്കുന്ന സര്‍വ്വീസ് 16 ദിവസം മെടുത്താണ് പൂര്‍ത്തീകരിക്കുക.

ശ്രീ രാമായണ എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന വണ്ടിയില്‍ 800 സീറ്റുകളാണ് ഉണ്ടാവുക. കൊളംബോയിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ചെന്നൈയില്‍ നിന്ന് വിമാന സൗകര്യം റെയില്‍വെ ഏര്‍പ്പെടുത്തും. ഇന്ത്യയിലൂടെയുള്ള ട്രെയിന്‍ യാത്രയ്ക്ക് 15120 രൂപയാണ് ചെലവ് വരികയെന്ന് ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

ഡല്‍ഹിയിലെ സഫ്ദര്‍ജംഗില്‍ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിനിന് ആദ്യ സ്റ്റോപ്പ് ശ്രീരാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന അയോദ്ധ്യയിലാണ്. തുടര്‍ന്ന് നന്ദിഗ്രാം, സിതാമാരി, ജനക്പുര്‍, വാരാണസി, പ്രയാഗ്, ഷംഗെര്‍പുര്‍, ചിത്രകൂട്, നാസിക്, ഹംപി, രാമേശ്വരം എന്നിവിടങ്ങളിലും വണ്ടി നിര്‍ത്തും. നവമ്പര്‍ 14ന് ഡല്‍ഹിയില്‍ നിന്നാണ് വണ്ടിയുടെ ആദ്യ സര്‍വ്വീസ്.

Story by
Read More >>