കേരളം വഴികാട്ടി; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിക്കുക.

കേരളം വഴികാട്ടി; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാര്‍. കേരളത്തിനും പഞ്ചാബിനും പുറമെ മൂന്നാമതായി പ്രമേയം പാസാക്കുന്ന സംസ്ഥാനമായി ഇതോടെ രാജസ്ഥാന്‍ മാറും. ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിക്കുക. കഴിഞ്ഞ ദിവസം പഞ്ചാബ് നിയമസഭ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം അഹമദ് പട്ടേല്‍ പറഞ്ഞു. ബി.എസ്‌.പി.യില്‍ നിന്ന് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന എം.എല്‍.എ വാജിബ് അലി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന ഹൈകമാന്‍ഡ് തീരുമാനത്തിന്റെ പുറത്താണ് രാജസ്ഥാനും പ്രമേയം പാസാക്കാനൊരുങ്ങുന്നത്.

Next Story
Read More >>