മഴ; മാനസസരോവര്‍ തീര്‍ത്ഥാടകര്‍ നേപ്പാളില്‍ കുടുങ്ങി

ന്യൂഡല്‍ഹി: ശക്തമായ മഴയും മോശം കാലാവസ്ഥയും മൂലം 1575 മാനസസരോവര്‍ തീര്‍ത്ഥാടകര്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നു. അഞ്ചു ദിവസമായി പലയിടങ്ങളിലായി...

മഴ; മാനസസരോവര്‍ തീര്‍ത്ഥാടകര്‍ നേപ്പാളില്‍ കുടുങ്ങി

ന്യൂഡല്‍ഹി: ശക്തമായ മഴയും മോശം കാലാവസ്ഥയും മൂലം 1575 മാനസസരോവര്‍ തീര്‍ത്ഥാടകര്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നു. അഞ്ചു ദിവസമായി പലയിടങ്ങളിലായി തീര്‍ഥാടകര്‍ കുടുങ്ങിയിരിക്കുകയാണ്. ഇതില്‍ 290 പേർ കര്‍ണാടക സ്വദേശികളും നൂറോളം മലയാളികളും ഉള്‍പ്പെടും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി.

പ്രതികൂലമായ കാലാവസ്ഥ ഇവരുടെ രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നുണ്ട്. എന്നാല്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് പ്രതികരിച്ചു

കാഠ്മണ്ഡുവിലെ സിമിക്കോട്ട് മേഖലയിലാണ് കൂടുതല്‍ തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവിടെ കൃത്യമായ റോഡ് സൗകര്യവും മറ്റുമില്ലാത്തത് രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാക്കുകയാണ്. മോശം കാലാവസ്ഥ മൂലം മറ്റു വഴികളിലൂടെ രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള ശ്രമവും പരാജയപ്പെട്ടു. സൈനിക ഹെലികോപ്റ്ററുകളുടെ സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 525 തീര്‍ഥാടകര്‍ സിമിക്കോട്ടിലും 550 പേര്‍ ഹില്‍സയിലും 500ലേറെ പേര്‍ ടിബറ്റര്‍ മേഖലയിലും കുടുങ്ങിക്കിടക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള 290 പേര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ടിബറ്റന്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടു വരാന്‍ ശ്രമിക്കണമെന്ന് ടൂര്‍ ഏജന്‍സികളോട് ഇന്ത്യന്‍ രക്ഷാ പ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടിട്ടു.

ടിബറ്റന്‍ മേഖലയില്‍ നേപ്പാള്‍ സര്‍ക്കാറിന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യം കുറവായതിനാലാണ് ഇവിടെ നിന്ന് തീര്‍ത്ഥാടകരെ എത്രയും വേഗം മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

തീര്‍ഥാടകരുടെ വിവരങ്ങള്‍ അറിയാന്‍ ഹോട്ട്‌ലെന്‍ നമ്പറുകളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

മലയാളം + 977- 9808500644(രഞ്ജിത്ത്), തമിഴ് +977- 98085006(ആര്‍. മുരുഗന്‍), തെലുങ്ക് + 977- 9808082292(നരേഷ്), കന്നഡ + 977-9818832398. ബന്ധപ്പെടേണ്ട മറ്റ് നമ്പര്‍ തരുണ്‍ രാജ +977-9851107021, താഷി കാമ്പ +977-98511550077, പ്രണവ് ഗണേഷ് ഫെസ്റ്റ് സെക്രട്ടറി + 977 9851107006.

Story by
Next Story
Read More >>